ന്യൂഡൽഹി: പഞ്ചാബ് കോണ്‍ഗ്രസ് മുന്‍ അദ്ധ്യ ക്ഷന്‍ സുനില്‍ ജാഖര്‍ ബി.ജെ.പിയിലേക്ക്. കോണ്‍ഗ്രസ് വിട്ടതിന് പിന്നാലെ, അദ്ദേഹം ഡല്‍ഹിയിലായിരുന്നു. ജാഖറിനെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യാനും പഞ്ചാബില്‍ ചില ചുമതലകള്‍ നല്‍കാനും സാധ്യതയുണ്ടെന്നും കൂടുതല്‍ അസംതൃപ്തരായ കോണ്‍ഗ്രസുകാരെ ബി.ജെ.പിയിലേക്ക് കൊണ്ടുവരുന്നതില്‍ ഇത് നിര്‍ണ്ണായകമാകുമെന്നും ജാഗറിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.
Read Also: നിങ്ങളുടെ ഫോണ്‍ നഷ്ടമായോ? എങ്കിൽ പേടിക്കണ്ട നമുക്ക് വീണ്ടെടുക്കാം
ഗുഡ്ബൈ, ഗുഡ്ലക്ക് കോണ്‍ഗ്രസ് എന്ന് പറഞ്ഞ് ഫേസ്ബുക്ക് ലൈവിലൂടെയാണ് സുനില്‍ ജാഖര്‍ പാര്‍ട്ടി വിടുന്നതായി പ്രഖ്യാപിച്ചത്. പാര്‍ട്ടിയെ മെച്ചപ്പെടുത്താന്‍ വിളിച്ചു ചേര്‍ത്ത ചിന്തന്‍ ശിബിരം ഉദയ്പൂരില്‍ പുരോഗമിക്കവെയായിരുന്നു അദ്ദേഹത്തിന്റെ ചുവടുമാറ്റം. മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നിയെ വിമര്‍ശിച്ചതിന് പാര്‍ട്ടി നടപടിക്ക് നിര്‍ദ്ദേശിച്ചിരുന്നു. ഛന്നിയെ വിമര്‍ശിച്ചതിന് സുനില്‍ ജാഖറിനെതിരെ പാര്‍ട്ടി കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.
Post Your Comments