
എറണാകുളം: വടുതലയില്‍ റെയില്‍വെ ട്രാക്കിന് സമീപം മനുഷ്യ അസ്ഥികൂടം കണ്ടെത്തി. തോട്ടിലാണ് അസ്ഥികൂടം കണ്ടെത്തിയത്. രാവിലെ കളിക്കാനെത്തിയ കുട്ടികളാണ് അസ്ഥികൂടം കണ്ടെത്തിയത്.
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് അസ്ഥികൂടം പുറത്തെടുത്തു. പിന്നാലെ,
ഫോറൻസിക് സംഘവും സ്ഥലത്തെത്തി അസ്ഥികൂടം പരിശോധിച്ചു. അസ്ഥികൂടത്തിന് രണ്ട് വര്‍ഷത്തിലേറെ പഴക്കമുണ്ടെന്നാണ് പ്രാഥമിക പരിശോധനയില്‍ മനസിലായിട്ടുള്ളത്. വിശദമായ ഫോറന്‍സിക് പരിശോധനക്കും പോസ്റ്റുമോര്‍ട്ടത്തിനും ശേഷം മാത്രമേ കൂടുതല്‍ വ്യക്തത വരികയുള്ളൂവെന്ന് പോലീസ് അറിയിച്ചു.
അസ്ഥികൂടം പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. കോടതി നിര്‍ദ്ദേശമനുസരിച്ച് കേസില്‍ പോലീസ് തുടര്‍ നടപടികള്‍ സ്വീകരിക്കും.
Post Your Comments