NattuvarthaLatest NewsKeralaNewsIndia

പാലായിൽ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ മനുഷ്യാസ്ഥികൂടത്തിന്റെ ചുരുളഴിയുന്നു

പാല: മു​രി​ക്കും​പു​ഴ​യി​ല്‍ ക​ണ്ടെ​ത്തി​യ മ​നു​ഷ്യാ​സ്ഥി​കൂ​ട​ത്തെച്ചൊല്ലിയുള്ള ചുരുളഴിയുന്നു. മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി പ​ഠ​ന​ശേ​ഷം സൂ​ക്ഷി​ച്ചി​രു​ന്നതാണ് അസ്ഥികൂടമെന്ന് പൊ​ലീ​സ് കണ്ടെത്തി. പ​ഠ​ന​ശേ​ഷം വീ​ട്ടി​ല്‍ ചാ​ക്കി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന അ​സ്ഥി​കൂ​ട​ങ്ങ​ള്‍​ക്കൊ​പ്പം വീ​ട്ടു​കാ​ര്‍ പ്ലാ​സ്​​റ്റി​ക് മാ​ലി​ന്യ​ങ്ങ​ളു​മി​ട്ടി​രു​ന്നു. ഇതോടെയാണ് അസ്ഥികൂടം വീടിനു വെളിയിലേക്ക് സഞ്ചരിച്ചത്.

Also Read:ഏകദിന ക്രിക്കറ്റ് ടീമിനെയും രോഹിത് നയിക്കും, ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

എന്നാൽ പി​ന്നീ​ട് വീട്ടുകാർ ആ​ക്രി വ​സ്തു​ക്ക​ള്‍ വി​ല്‍​ക്കു​ന്ന​വ​ര്‍​ക്ക് പ്ലാസ്റ്റിക് ഉൾപ്പെടെ കൈ​മാ​റി​യ​പ്പോ​ള്‍ ഈ ​ചാ​ക്ക് കെ​ട്ടും അതിൽ ഉ​ള്‍​പ്പെ​ടു​ക​യാ​യി​രു​ന്നു. തുടർന്ന് ആ​ക്രി​ക്ക​ച്ച​വ​ട​ക്കാ​ര്‍ ചാ​ക്കി​ലെ പ്ലാ​സ്​​റ്റി​ക് കു​പ്പി​ക​ള്‍ പെ​റു​ക്കി​മാ​റ്റി​യ​ശേ​ഷം അ​സ്ഥി​കൂ​ട​ത്തിന്റെ ഭാ​ഗ​ങ്ങ​ള്‍ മാ​ലി​ന്യം ഇ​ടു​ന്നി​ട​ത്ത് ത​ള്ളു​ക​യാ​യി​രു​ന്നെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

അതേസമയം, അ​സ്ഥി​കൂ​ടം പൊതുസ്ഥലത്ത് ത​ള്ളി​യ​ത് സം​ബ​ന്ധി​ച്ച്‌ കേ​സെ​ടു​ക്കു​ന്ന കാ​ര്യം പ​രി​ശോ​ധി​ച്ചു​വ​രിക​യാ​ണെ​ന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. മൃ​ത​ദേ​ഹ​ത്തെ മ​നഃ​പൂ​ര്‍​വം അ​പ​മാ​നി​ച്ച​താ​യി അ​ന്വേ​ഷ​ണ​ത്തി​ല്‍ തെ​ളി​ഞ്ഞാ​ല്‍ കേ​സെ​ടു​ക്കു​മെ​ന്നും പൊ​ലീ​സ് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button