KeralaLatest NewsNews

തൃപ്പൂണിത്തുറയിൽ നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ പറമ്പിൽ നിന്ന് അസ്ഥികൂടം കണ്ടെത്തി

ശ്രീനിവാസകോവിൽ റോഡിൽ നിർമ്മാണം നടക്കുന്ന വീടിന്റെ പറമ്പ് വൃത്തിയാക്കുന്നതിനിടെയാണ് അസ്ഥികൂടം കണ്ടെത്തിയത്

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയിൽ നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് അസ്ഥികൂടം കണ്ടെത്തി. തൃപ്പൂണിത്തുറ കണ്ണൻകുളങ്ങരയിലാണ് സംഭവം. മനുഷ്യന്റെ തലയോട്ടിയും കൈപ്പത്തിയും അരക്കെട്ടിന്റെ ഭാഗവുമാണ് കണ്ടെത്തിയത്. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലാണ് അസ്ഥികൂടം കണ്ടെത്തിയിരിക്കുന്നത്. തൃപ്പൂണിത്തുറ പോലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്.

ശ്രീനിവാസകോവിൽ റോഡിൽ നിർമ്മാണം നടക്കുന്ന വീടിന്റെ പറമ്പ് വൃത്തിയാക്കുന്നതിനിടെയാണ് അസ്ഥികൂടം കണ്ടെത്തിയത്. ഏകദേശം മൂന്ന് മാസമായി വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഈ സ്ഥലത്തെ കാടുകൾ വെട്ടിത്തെളിക്കുമ്പോഴാണ് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞനിലയിൽ അസ്ഥികൂടം കണ്ടെത്തിയത്. പുറത്തുനിന്ന് കൊണ്ടുവന്ന് ഇവിടെ തള്ളിയതായിരിക്കാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Also Read: അയോധ്യ പ്രാണപ്രതിഷ്ഠ ചടങ്ങ്: അവധി ശരിവെച്ച് കോടതി, ഹര്‍ജിക്കാര്‍ക്ക് തിരിച്ചടി

shortlink

Related Articles

Post Your Comments

Related Articles


Back to top button