തൃശ്ശൂർ: ചാലക്കുടി മുരിങ്ങൂർ പാലത്തിനടിയിൽ അസ്ഥികൂടം കണ്ടെത്തി. സമീപത്തെ പറമ്പിൽ മരം വെട്ടാൻ എത്തിയവരാണ് അസ്ഥികൂടം കണ്ടത്. മുരിങ്ങൂർ മേഖല റൂട്ടിലെ പാലത്തുഴിപ്പാലത്തിന്റെ കൾവർട്ടിനടിയിലാണ് മാസങ്ങൾ പഴക്കമുള്ള അസ്ഥികൂടം കണ്ടെത്തിയത്. ഏതാനും ആഴ്ചകൾക്ക് മുൻപാണ് കാട് മൂടിക്കിടന്ന ഈ പ്രദേശം വെട്ടിത്തെളിച്ചത്.
മരം മുറിച്ചിട്ടതിനുശേഷം അവ നീക്കം ചെയ്യുമ്പോഴാണ് കൾവർട്ടിനടിയിൽ അസ്ഥികൂടം കണ്ടത്. തുടർന്ന് തൊഴിലാളികൾ ജനപ്രതിനിധികളെ വിവരം അറിയിക്കുകയായിരുന്നു. കൊരട്ടി പോലീസ് സ്ഥലത്തെത്തി. അസ്ഥികൂടം പുരുഷന്റെതെന്നാണ് പ്രാഥമിക നിഗമനം. അസ്ഥികൂടത്തിന് സമീപത്തുനിന്ന് തുണിയുടെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്.
Also Read: തിരിച്ചടികൾക്ക് പിന്നാലെ പിരിച്ചുവിടലുമായി പേടിഎം, 20 ശതമാനം ജീവനക്കാർ ഉടൻ പടിയിറങ്ങും
ഫോറൻസിക്, ഫിംഗർ പ്രിന്റ് വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്. മൃതദേഹവശിഷ്ടങ്ങൾ വിശദ പരിശോധനകൾക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റി. നിലവിൽ, സമീപപ്രദേശങ്ങളിൽ നിന്നും അടുത്തിടെ കാണാതായവരെ പറ്റിയുള്ള വിവരങ്ങൾ പോലീസ് ശേഖരിച്ച് വരികയാണ്.
Post Your Comments