ഒട്ടാവ: കനേഡിയൻ പാർലമെന്റിൽ കന്നടയിൽ സംസാരിച്ച് പാർലമെന്റ് അംഗം. ഇന്ത്യൻ വംശജനായ എംപി ചന്ദ്ര ആര്യയാണ് കനേഡിയൻ പാർലമെന്റിൽ കന്നടയിൽ സംസാരിച്ചത്. ഇന്റർനെറ്റിൽ കാഴ്ചക്കാരുടെ ഹൃദയം കവരുകയാണ് വൈറലായ വീഡിയോ. കന്നഡ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോക്ടർ സി.എൻ അശ്വത് നാരായണനും ഈ വീഡിയോ പങ്കു വെച്ചിട്ടുണ്ട്.
കർണാടകയിൽ വേരുകളുള്ള ഇന്ത്യൻ വംശജനായ പാർലമെന്റ് അംഗമാണ് ചന്ദ്ര ആര്യ. കനേഡിയൻ പാർലമെന്റിൽ താൻ മാതൃഭാഷയിൽ സംസാരിച്ച കാര്യം അദ്ദേഹം അഭിമാനത്തോടെ പങ്കുവെച്ചിട്ടുണ്ട്. ലോകത്തിൽ 10 മില്യൺ ജനങ്ങൾ സംസാരിക്കുന്ന ഭാഷയാണ് കന്നഡ. ഇങ്ങനെ ഒരു സംഭവം ആദ്യമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നു.
ലോകത്ത് എവിടെപ്പോയാലും, എങ്ങനെയായിരുന്നാലും ആത്യന്തികമായി നിങ്ങൾ ഒരു കന്നഡിഗനായിരിക്കുമെന്നും കർണാടക സ്വദേശികളെ അദ്ദേഹം ഓർമ്മിപ്പിച്ചു. ലോകത്തിൽ തന്നെ ആദ്യമായാണ് ഇന്ത്യയ്ക്ക് പുറത്തൊരു പാർലമെന്റിൽ, അവിടത്തെ അംഗം കന്നഡയിൽ സംസാരിക്കുന്നത്.
Post Your Comments