തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ശമ്പള പ്രതിസന്ധിയ്ക്ക് പരിഹാരവുമായി സർക്കാർ രംഗത്ത്. ധനമന്ത്രി കെഎൻ ബാലഗോപാൽ, ഗതാഗത മന്ത്രി ആന്റണി രാജു എന്നിവർ ചേർന്ന് നടത്തിയ ചർച്ചയിലാണ് സംഭവത്തിൽ പ്രശ്ന പരിഹാരമായത്.
Also Read:ആസാമിലെ വെള്ളപ്പൊക്കം : മരണസംഖ്യ ഒമ്പതായി, ബാധിച്ചത് 6.62 ലക്ഷം പേരെ
കെഎസ്‌ആര്‍ടിസിക്ക് സമാഹരിക്കാന്‍ കഴിയുന്ന തുക എത്രയെന്ന് അറിയിക്കാന്‍ മന്ത്രിമാർ മാനേജ്മെന്റിനു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബാക്കി തുക കടമെടുത്ത് നൽകുമെന്ന് സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്. എന്നാൽ, നിലവിൽ സർക്കാരിന്റെ ഉറപ്പിൽ 3178 കോടി കെഎസ്ആർടിസി കടമെടുത്തിട്ടുണ്ട്.
അതേസമയം, ആഴ്ചകൾ നീണ്ട തൊഴിലാളികളുടെ പ്രതിസന്ധിയ്ക്കാണ് ഇവിടെ വിരാമം കുറിയ്ക്കുന്നത്. ശമ്പളം മുടങ്ങിയ കെഎസ്ആർടിസി ജീവനക്കാർ ഇപ്പോൾ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. എന്നാൽ, കെഎസ്ആർടിസി നിലവിൽ വാങ്ങിയ കടത്തിന്റെ കാര്യത്തിലും, ഇനി സർക്കാർ വാങ്ങാൻ പോകുന്ന കടത്തിന്റെ കാര്യത്തിലുമാണ് ഇപ്പോൾ ആശങ്ക നിലനിൽക്കുന്നത്.
Post Your Comments