തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക ഞെരുക്കത്തിന് കാരണം കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ അവഗണനയെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ധന കമ്മീഷന്‍ തുടര്‍ച്ചയായി ഗ്രാന്റ് വെട്ടിക്കുറക്കുകയാണ്. പദ്ധതി വിഹിതവും വെട്ടിക്കുറയ്ക്കുന്നുവെന്ന് ധനമന്ത്രി വിമര്‍ശിച്ചു.
കടമെടുക്കാന്‍ അനുവദനീയമായ പരിധിപോലും കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്ന് ധനമന്ത്രി കുറ്റപ്പെടുത്തി. കിഫ്ബി വായ്പ കടമായി കണക്കാക്കരുത്. കിഫ്ബി വായ്പ മുന്‍കാല പ്രാബല്യത്തോടെയാണ് കടപരിധിയില്‍പ്പെടുത്തിയതെന്നും ധനമന്ത്രി പറഞ്ഞു.
വയനാട് ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ബാധിത പ്രദേശത്തെ പുനരധിവാസത്തിനും കേന്ദ്രം സഹായം നല്‍കിയില്ലെന്ന് മന്ത്രി വിമര്‍ശിച്ചു
Post Your Comments