ദിസ്പൂർ: ആസാമിലെ വെള്ളപ്പൊക്കം അതിന്റെ സർവ്വ പരിധികളും ലംഘിക്കുകയാണെന്ന് വ്യക്തമാക്കി റിപ്പോർട്ടുകൾ. 27 ജില്ലകളിലായി 6.62 ലക്ഷം പേരാണ് വെള്ളപ്പൊക്കത്തിൽ കുടുങ്ങിക്കിടക്കുന്നത് എന്ന് ആസാം സംസ്ഥാന ദുരന്തനിവാരണ വിഭാഗം വെളിപ്പെടുത്തുന്നു.
സംസ്ഥാനത്തിൽ ആകെ മൊത്തം 1413 ഗ്രാമങ്ങൾ നിലവിൽ വെള്ളത്തിനടിയിലായിക്കഴിഞ്ഞു എന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കച്ചാർ ഗ്രാമത്തിൽ മാത്രം 1.2 ലക്ഷം പേരും ഹോജായ് ഗ്രാമത്തിൽ 1.7 ലക്ഷം പേരുമാണ് പ്രളയത്തിൽ സർവനാശം സംഭവിച്ചവർ. ഇതുവരെ ആകെ ഒൻപത് പേർ മരിച്ചതായാണ് റിപ്പോർട്ട്.
ദേശീയ ദുരന്തനിവാരണ സേന, സംസ്ഥാന ദുരന്തനിവാരണ സേന, അഗ്നിശമനസേന, ഇന്ത്യൻ സൈന്യം ഇങ്ങനെ എല്ലാ മേഖലകളിൽനിന്നുള്ള രക്ഷാപ്രവർത്തകരും ആസാമിൽ എത്തിയിട്ടുണ്ട്. താൽക്കാലികമായി ഒരുക്കിയ ക്യാമ്പുകളിൽ അമ്പതിനായിരം പേരാണ് അഭയം തേടിയിരിക്കുന്നത്.
Post Your Comments