PalakkadKeralaNattuvarthaLatest NewsNews

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് മുന്നിൽ നഗ്നതാപ്രദർശവും പീഡന ശ്രമവും : പ്രതിക്ക് 11 വർഷം തടവും പിഴയും

പല്ലശ്ശന പല്ലാവൂർ കൃഷ്ണൻകുട്ടിയെയാണ് (57) പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി ശിക്ഷിച്ചത്

പാലക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് മുന്നിൽ നഗ്നതാപ്രദർശവും പീഡന ശ്രമവും നടത്തിയ കേസിൽ പ്രതിക്ക് തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. 11 വർഷം തടവും 25,000 രൂപ പിഴയും ആണ് ശിക്ഷ വിധിച്ചത്. പല്ലശ്ശന പല്ലാവൂർ കൃഷ്ണൻകുട്ടിയെയാണ് (57) പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി ശിക്ഷിച്ചത്.

പിഴത്തുക ഇരക്ക് നൽകാൻ കോടതി നിർദ്ദേശം ന‍ൽകി. ശിക്ഷ ഒന്നിച്ച് മൂന്നുവർഷം അനുഭവിച്ചാൽ മതി.

Read Also : വിരലുകൾക്ക് ഭംഗി കൂട്ടാൻ മാത്രമല്ല നെയിൽ പോളിഷ്

2017-2018 കാലയളവിലാണ് കേസിനാസ്പദമായ സംഭവം. കൊല്ലങ്കോട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആലത്തൂർ ഡിവൈ.എസ്.പി. ആയിരുന്ന വി.എ. കൃഷ്ണദാസാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ടി. ശോഭന ഹാജരായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button