Latest NewsInternational

ചെക്ക് റിപ്പബ്ലിക്കിൽ ലോകത്തിലെ ഏറ്റവും നീളമുള്ള തൂക്കുപാലം : സഞ്ചാരികളുടെ കുത്തൊഴുക്ക്

ലോകത്തിലെ ഏറ്റവും നീളമുള്ള തൂക്കുപാലം ചെക്ക് റിപ്പബ്ലികിൽ ജനങ്ങൾക്കായി തുറന്നു കൊടുത്തു. ആടിയുലയുന്ന പാലം കാണാൻ സ്ഥലത്തേക്ക് സാഹസിക സഞ്ചാരികളുടെ കുത്തൊഴുക്കാണ്.

ചെക്കിലെ ഡോൾനി മൊറൊവ റിസോർട്ടിലാണ് ഏതാണ്ട് മുക്കാൽ കിലോമീറ്ററോളം വരുന്ന ലോകത്തിലെ ഏറ്റവും വലിയ സസ്പെൻഷൻ ബ്രിഡ്ജ് സ്ഥാപിച്ചിരിക്കുന്നത്. സ്‌കൈ ബ്രിഡ്ജ് 721 എന്ന് പേരിട്ടിരിക്കുന്ന ഈ തൂക്കുപാലത്തിന് 721 മീറ്റർ നീളമുണ്ട്. ജെസെനിക്കി പർവ്വതനിരകൾ തമ്മിൽ ബന്ധപ്പെടുത്തിയാണ് ഈ പാലം നിർമ്മിച്ചിരിക്കുന്നത്.

രണ്ട് മലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈ പാലം രണ്ടു വർഷത്തോളം സമയമെടുത്താണ് നിർമ്മാണം പൂർത്തിയാക്കിയത്. 6 കൂറ്റൻ വടങ്ങളാലാണ് പാലം താങ്ങി നിർത്തപ്പെട്ടിരിക്കുന്നത്. അധിക ബലത്തിന് 60 വിൻഡ് റോപ്പുകളുമുണ്ട്. 200 മില്യൺ ക്രൗൺ, അതായത് ഏകദേശം 8.4 മില്യൺ ഡോളർ ചെലവിലാണ് ഈ പാലം നിർമ്മിച്ചിരിക്കുന്നത്. ഭൂമിയിൽ നിന്നും 95 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ പാലം, പോർച്ചുഗലിലെ അറോക്കെ പാലത്തിന്റെ റെക്കോർഡാണ് തകർത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button