മാഡ്രിഡ് : കോവിഡ് 19 വൈറസ് ബാധ കണ്ടെത്തുന്നതിനായി സ്പെയിനിലും ചെക്ക് റിപ്പബ്ലിക്കിലും ചൈന വിതരണം ചെയ്ത പരിശോധന കിറ്റുകൾ പ്രവർത്തനരഹിതമെന്നു റിപ്പോർട്ട്. രണ്ടു രാജ്യങ്ങളിലും ചൈന നൽകിയ കിറ്റുകളിൽ ഭൂരിഭാഗം പ്രവർത്തിക്കുന്നില്ലെന്നാണ് വിവരം. ഈ മാസം ചെക്ക് റിപ്പബ്ലിക്കിന് കൈമാറിയ 150,000 കിറ്റുകളിൽ 80 ശതമാനത്തിനും തകരാറുണ്ടെന്നാണ് പ്രാദേശിക ചെക്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 100,000 കിറ്റുകൾക്കായി ചെക്ക് റിപ്പബ്ലിക്ക് 5.4 ലക്ഷം ഡോളറാണ് ചെലവിട്ടത്.
ചൈനയുടെ ഉപകരണത്തിന് പത്ത് മുതൽ പതിനഞ്ച് മിനിറ്റിനുള്ളിൽ ഫലം തരാൻ സാധിക്കുമെങ്കിലും ഇവയ്ക്ക് കൃത്യതയില്ലെന്നും റിപ്പോർട്ടുണ്ട്. പോസിറ്റീവ് കേസുകൾ യഥാവിധം ചെെനയുടെ കിറ്റുകൾ കണ്ടെത്തുന്നില്ലെന്ന് ആരോപണവുമായി സ്പെയിനും രംഗത്തെത്തിയിട്ടുണ്ട്. കോവിഡ് 19 സ്ഥിരീകരിക്കുന്നതിൽ ചൈന കിറ്റുകളുടെ കൃത്യത 30 ശതമാനത്തിൽ താഴെ മാത്രമാണെന്നു സ്പെയിനിലെ മൈക്രോ ബയോളജിസ്റ്റുകൾ പറയുന്നു. നിലവിലുള്ള പിസിആർ ടെസ്റ്റുകൾ തുടരാനാണ് സ്പെയിന്റെ തീരുമാനം. ചൈനയുടെ കിറ്റുകൾ പരാജയപ്പെട്ട സ്ഥിതിക്ക് എല്ലാം തിരിച്ചയക്കുമെന്നും സ്പെയിൻ അധികൃതർ അറിയിച്ചു.
Post Your Comments