മ്യൂണിക്: യൂറോ കപ്പിൽ ചെക്ക് റിപ്പബ്ലിക്കിനെതിരായ നിർണായക മത്സരത്തിൽ ഇംഗ്ലണ്ട് സൂപ്പർ താരം ഹാരി കെയ്നിനെ പുറത്തിരുത്തില്ലെന്ന് പരിശീലകൻ സൗത്ത് ഗേറ്റ്. ഗ്രൂപ്പ് ഡിയിൽ ഒന്നാം സ്ഥാനക്കാരായി അടുത്ത റൗണ്ടിലെത്താൻ ഇംഗ്ലണ്ട് ചെക്ക് റിപ്പബ്ലിക്കിനെതിരെ വിജയം അനിവാര്യമാണ്. യൂറോ കപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിൽ ഫോം കണ്ടെത്താൻ വിഷമിച്ച ഹാരി കെയ്ൻ അടുത്ത മത്സരത്തിൽ ഇംഗ്ലണ്ടിനായി ആദ്യ ഇലവനിൽ ഉണ്ടാവുമോ എന്ന ചോദ്യത്തിന് മറുപടിയായാണ് സൗത്ത് ഗേറ്റിന്റെ പ്രതികരണം.
ക്രൊയേഷ്യക്കെതിരെയും സ്കോട്ട്ലാന്റിനെതിരെയും കളിച്ച ഹാരി കെയ്നിന് എതിർ പോസ്റ്റിലേക്ക് ഒരു ഷോട്ട് പോലും അടിക്കാൻ കഴിഞ്ഞില്ല. തുടർന്നാണ് ഹാരി കെയ്നിനെതിരെ വിമർശനങ്ങൾ ഉയർന്നത്. എന്നാൽ ഹാരി കെയ്ൻ ഇംഗ്ലണ്ടിന്റെ പ്രധാനപ്പെട്ട താരമാണെന്നും ഇത്തരം പ്രശ്നങ്ങൾ കെയ്നിന്റെ കരിയറിൽ ഒരുപാടുണ്ടായിട്ടുണ്ടെന്നും സൗത്ത് ഗേറ്റ് പറഞ്ഞു.
Read Also:- യൂറോ കപ്പിൽ വെയിൽസിന്റെ പ്രകടനത്തിൽ അഭിമാനമുണ്ടെന്ന് ബെയ്ൽ
ചെക്ക് റിപ്പബ്ലിക്കിനെതിരായ നിർണായക മത്സരത്തിൽ ഹാരി കെയ്ൻ ഫോമിലേക്ക് തിരിച്ചുവരുമെന്നും, ജയം അനിവാര്യമായ ഈ മത്സരം ജയിച്ചേ പറ്റുകയുള്ളുവെന്നും സൗത്ത് ഗേറ്റ് പറഞ്ഞു. യൂറോ കപ്പിൽ രാത്രി രാത്രി 12.30നാണ് ഇംഗ്ലണ്ട് ചെക്ക് റിപ്പബ്ലിക്ക് മത്സരം. ഇംഗ്ലണ്ടിനെ മറികടന്ന് ചെക്ക് റിപ്പബ്ലിക്കാണ് ഗ്രൂപ്പ് ഡിയിൽ ഒന്നാം സ്ഥാനത്ത്.
Post Your Comments