ഉഭയകക്ഷി സൈനിക സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ചെക്ക് സൈനിക മേധാവിയുമായി കൂടിക്കാഴ്ച നടത്തി സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത്. ചെക്ക് റിപ്പബ്ലിക്കിലെത്തിയ ജനറൽ ബിപിൻ റാവത്തിനെ ഗാർഡ് ഓഫ് ഓണർ നൽകിയാണ് ചെക്ക് സൈന്യം സ്വീകരിച്ചത്.
Also Read: വിളിച്ചാൽ വിളിപ്പുറത്തുള്ള ശക്തിസ്വരൂപിണിയായ ഭദ്രകാളി കുടികൊള്ളുന്ന മലയാലപ്പുഴ ക്ഷേത്രം
ചെക്ക് കരസേനാ മേധാവി ജനറൽ അലെസ് ഒപാറ്റയ്ക്ക് പുറമെ ചെക്ക് വിദേശകാര്യ മന്ത്രി ജാക്കൂബ് കുലാനെക്കുമായും ബിപിൻ റാവത്ത് കൂടിക്കാഴ്ച നടത്തി. കൂടാതെ പ്രതിരോധ മന്ത്രി ജാൻ ഹാവ്രാനെകിനെ സന്ദർശിച്ച അദ്ദേഹം തന്ത്രപ്രധാന രംഗങ്ങളിലെ സഹകരണം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്തു.
Post Your Comments