KeralaLatest NewsNews

കോടികൾ ചെലവഴിച്ച് നവീകരണം പൂര്‍ത്തിയാക്കിയ പുനലൂർ തൂക്കുപാലം വീണ്ടും നാശത്തിലേക്ക്

പുനലൂർ : 1877ല്‍ ബ്രിട്ടീഷുകാരുടെ കാലത്താണ് പുനലൂര്‍ വഴി കടന്ന് പോകുന്ന കല്ലടയാറിന്ന് മദ്ധ്യേ തൂക്ക് പാലം പണിതത്. കേരളത്തില്‍ നിന്ന് തമിഴ്നാട്ടിലേക്ക് മലഞ്ചരക്കുകളും സുഗന്ധ ദ്രവ്യങ്ങളും മറ്റും വാഹനങ്ങളില്‍ കടത്തി കൊണ്ട് പോകനായിരുന്നു തൂക്ക് പാലം പണികഴിപ്പിച്ചതെന്നാണ് പഴമക്കാര്‍ പറയുന്നത്.

Read Also : സിബിഐ ആസ്ഥാനത്ത് തീപിടുത്തം : തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു  

1970 കളില്‍ ഗതാഗതം നിലച്ച ഈ പാലം 1990 ല്‍ പുരാവസ്തുവകുപ്പ് സംരക്ഷിത സ്‌മാരകമായി ഏറ്റെടുക്കുകയായിരുന്നു. സംസ്ഥാന പുരാവസ്തു വകുപ്പിന്റെ നിയന്ത്രണത്തിലുള്ള തൂക്കു പാലം അഞ്ച് വര്‍ഷം മുമ്പ് ഉപരിതലത്തിലെ പലകകളും മറ്റും നശിച്ച്‌ വര്‍ഷങ്ങളോളം അടച്ച്‌ പൂട്ടിയിരുന്നു. തുടര്‍ന്ന് സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ പ്രവര്‍ത്തകര്‍ രണ്ട് വര്‍ഷം നടത്തിയ നിരന്തരമായ സമരത്തെ തുടര്‍ന്നാണ് പുനരുദ്ധാരണ ജോലികള്‍ ആരംഭിച്ചത്. ഇതിനാവശ്യമായ തമ്പക തടികള്‍ വനം വകുപ്പ് വിലയ്‌ക്ക് നല്‍കിയിരുന്നു. ഇതാണ് പാലത്തിന്റെ ഉപരിതലത്തില്‍ പാകിയിരിക്കുന്നത്.

രണ്ട് വര്‍ഷം മുമ്പ് 1.25 കോടി രൂപ ചെലവഴിച്ചാണ് നവീകരണം പൂര്‍ത്തിയാക്കിയത്. എന്നാൽ ഇപ്പോൾ രണ്ട് ചങ്ങലകളില്‍ കൊളുത്തിയിട്ടിരിക്കുന്ന കരിങ്കല്‍ ആര്‍ച്ചുകളില്‍ ആല്‍മരം വളര്‍ന്ന് ഉയര്‍ന്നിട്ടുണ്ട്. ഉപരിതലത്തില്‍ പാകിയിരിക്കുന്ന തമ്പക പലകകള്‍ അകന്ന് തുടങ്ങി. കൊവിഡ് വ്യാപനങ്ങളെ തുടര്‍ന്ന് രണ്ട് ഘട്ടങ്ങളിലായി അഞ്ച് മാസത്തോളം വിനോദസഞ്ചാരികള്‍ക്ക് തൂക്ക് പാലം സന്ദര്‍ശിക്കുന്നതിന് വിലക്കുണ്ടായിരുന്നു. ഇപ്പോഴും പാലം അടച്ച്‌ പൂട്ടിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button