വെംബ്ലി: യൂറോ കപ്പിൽ ഗ്രൂപ്പ് ഡിയിൽ പ്രീക്വാർട്ടർ ഉറപ്പിക്കാൻ ശക്തരായ ഇംഗ്ലണ്ടും ചെക്ക് റിപ്പബ്ലിക്കും ഇന്നിറങ്ങും. ഇംഗ്ലണ്ട് സ്കോട്ട്ലാന്റിനെ നേരിടുമ്പോൾ ആദ്യ ജയം തേടി ക്രൊയേഷ്യ ഇന്ന് ചെക്ക് റിപ്പബ്ലിക്കിനെ നേരിടും. 25 വർഷത്തിന് ശേഷം ആദ്യമായാണ് ഇംഗ്ലണ്ടും സ്‌കോട്ട്‌ലാന്റും നേർക്കുനേർ ഏറ്റുമുട്ടുന്നത്. ആദ്യ മത്സരത്തിൽ ക്രൊയേഷ്യയെ ഇംഗ്ലണ്ട് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയിരുന്നു.
ഇന്ന് ഇംഗ്ലണ്ട് ജയിച്ചാൽ അവസാന പതിനാറിൽ ഇടം നേടാം. സ്കോട്ട്ലാന്റാവട്ടെ ആദ്യ മത്സരത്തിൽ ചെക്ക് റിപ്പബ്ലിക്കിനോട് രണ്ട് ഗോളിന് തോറ്റിരുന്നു. രാത്രി 12.30നാണ് ഇംഗ്ലണ്ട് സ്കോട്ട്ലാന്റ മത്സരം. രാത്രി 9.30ന് നടക്കുന്ന മത്സരത്തിൽ ക്രൊയേഷ്യ ചെക്ക് റിപ്പബ്ലിക്കിനെ നേരിടും. ആദ്യ മത്സരത്തിൽ വിജയം നേടിയ ചെക്ക് ഇന്ന് അനായാസം ജയിച്ച് പ്രീക്വാർട്ടർ ഉറപ്പിക്കാനുള്ള ശ്രമത്തിലായിരിക്കും. ക്രൊയേഷ്യയാവട്ടെ ആദ്യ ജയം തേടിയാണ് ഇന്നിറങ്ങുന്നത്.
Read Also:- ആ കരാർ അംഗീകരിച്ചപ്പോൾ അത് റദ്ദായെന്ന് ക്ലബ് അറിയിച്ചു: ക്ലബ് വിടാനുള്ള കാരണം വെളിപ്പെടുത്തി റാമോസ്
മികച്ച താരങ്ങളുള്ള ക്രൊയേഷ്യക്ക് ആദ്യ മത്സരത്തിൽ വേണ്ടത്ര ഫോമിലേക്ക് തിരിച്ചുവരാൻ കഴിഞ്ഞിട്ടില്ല. ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ ഗ്രൂപ്പ് ഇയിൽ സ്വീഡൻ സ്ലൊവാക്കിയയെ നേരിടും. പോളണ്ടിനെ തോൽപ്പിച്ചാണ് സ്ലൊവാക്കിയ രണ്ടാം മത്സരത്തിനിറങ്ങുന്നത്. വെംബ്ലിയിൽ ഇന്ത്യൻ സമയം വൈകുന്നേരം 6.30നാണ് സ്വീഡൻ സ്ലൊവാക്കിയ മത്സരം
Post Your Comments