തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ ചൂടിലാണ്. ഓരോ രാഷ്ട്രീയ കക്ഷികളും തങ്ങൾ മണ്ഡലത്തിൽ നടത്തിയ വികസനത്തെക്കുറിച്ചു ചർച്ച ചെയ്തു തുടങ്ങി. കഴിഞ്ഞ ദിവസം ഒരു ചാനൽ ചർച്ചയിൽ തൃക്കാക്കര മണ്ഡലത്തിൽ കോൺഗ്രസ്സ് നടത്തിയ വികസന കാര്യങ്ങൾ ചൂണ്ടി കാട്ടുകയും ഓട്ടോയിൽ കയറി വികസന പ്രവർത്തനങ്ങൾ കാണുന്ന പരിപാടി നടത്തുകയും ചെയ്യാമെന്നു കോൺഗ്രസ് യുവ നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞിരുന്നു.
തൃക്കാക്കര മണ്ഡലത്തിൽ കോൺഗ്രസ്സ് ഒരു വികസനവും നടത്തിയില്ല എന്ന മണ്ടത്തരം ഇടത് പ്രതിനിധി പറഞ്ഞപ്പോൾ, കോൺഗ്രസ്സ് കൊണ്ടു വന്ന വികസനങ്ങൾ ഓരോന്നായി പറഞ്ഞതാണെന്നും അപ്പോൾ ഓട്ടോയിൽ കയറി വികസനം പ്രവർത്തനങ്ങൾ കാണുന്ന പരിപാടി നടത്താം എന്ന് ചാനലാണ് ഏറ്റതെന്നും രാഹുൽ പറയുന്നു.
read also: വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് വീട്ടിൽ പരീക്ഷിക്കാവുന്ന ഫേസ് പാക്കുകൾ!
കുറിപ്പ് പൂർണ്ണ രൂപം,
ചുവരെഴുതി തേച്ചതിന്റെ വിഷമം കാണും, അതിന്റെ അസ്വസ്ഥതയും കാണും.
തൃക്കാക്കര മണ്ഡലത്തിൽ കോൺഗ്രസ്സ് ഒരു വികസനവും നടത്തിയില്ല എന്ന മണ്ടത്തരം ഇടത് പ്രതിനിധി പറഞ്ഞപ്പോൾ, UDF കൊണ്ടു വന്ന വികസനങ്ങൾ ഓരോന്നായി പറഞ്ഞതാണ്. അത് അദ്ദേഹം നിഷേധിച്ചുമില്ല. അപ്പോൾ ഓട്ടോയിൽ കയറി വികസനം പ്രവർത്തനങ്ങൾ കാണുന്ന പരിപാടി നടത്താം എന്ന് ചാനലാണ് ഏറ്റത്. ചർച്ച കണ്ടവരത്രയും അതിന് സാക്ഷികളാണ് ചാനലുകാർ വിളിക്കാത്തതു കൊണ്ട് രാവിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലേക്ക് ഞാൻ പോവുകയും ചെയ്തു.
എന്നാൽ പാർട്ടി ചുവരിൽ തേച്ചതിന്റെ നിരാശയുള്ളയാൾ രാവിലെ തന്നെ മറ്റ് പരിപാടിക്ക് ഒന്നും പോകാതെ ഓട്ടോയ്ക്ക് കാത്തിരിക്കുകയായിരുന്നു എന്ന് ഞാൻ അറിഞ്ഞില്ല.
എന്തായാലും തൃക്കാക്കര മണ്ഡലത്തിൽ UDF കൊണ്ടു വന്ന വികസന പ്രവർത്തനങ്ങൾ കാണിക്കുന്ന ‘ഓട്ടോ യാത്ര’ ചാനൽ നടത്തുന്നില്ലെങ്കിൽ ഞങ്ങൾ തന്നെ നടത്തും. ആ തേപ്പുകിട്ടിയ ആളെ വിളിക്കുകയും ചെയ്യാം. പാർട്ടി തേച്ചതു പോലെ ഞാൻ തേക്കില്ല…
Post Your Comments