തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ വിമർശനവുമായി എം.എം മണി. വി.ഡി സതീശന് സമനില തെറ്റിയെന്നും മന്ത്രിമാർ ജാതി പറഞ്ഞ് വോട്ട് പിടിക്കുന്നുവെന്ന പരാമർശം ശുദ്ധ അസംബന്ധമാണെന്നും എം.എം മണി പറഞ്ഞു. എന്ത് പറഞ്ഞ് വോട്ട് പിടിക്കണമെന്ന ആശങ്കയാണ് വി.ഡി സതീശന്റെ ആരോപണത്തിന് പിന്നിലെന്ന് എം.എം മണി മാധ്യമങ്ങളോട് പറഞ്ഞു. വികസനം പറഞ്ഞാണ് എൽ.ഡി.എഫ് വോട്ട് പിടിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also: യു.പിയ്ക്ക് പിന്നാലെ ഹരിയാന: മദ്രസകളിൽ ദേശീയഗാനം നിർബന്ധമാക്കുമെന്ന് സൂചന
അതേസമയം, മന്ത്രിമാർ ജാതി പറഞ്ഞ് വോട്ട് പിടിക്കുന്നു എന്ന ആരോപണത്തിന് മറുപടിയുമായി ധനമന്ത്രി കെ.എൻ ബാലഗോപാൽ രംഗത്തെത്തി. തൃക്കാക്കരയിൽ പ്രതിപക്ഷ നേതാവിന് രാഷ്ട്രീയം പറയാനില്ലെന്നും അതുകൊണ്ടാണ് ഇത്തരം ആരോപണം ഉന്നയിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു. എൽ.ഡി.എഫിന് പറയാൻ നിരവധി കാര്യങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments