ഉദയ്പൂര്‍: ആര്‍.എസ്.എസ് – ബി.ജെ.പി പ്രത്യയശാസ്ത്രത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംഘപരിവാര്‍ അക്രമം അഴിച്ചുവിടുകയാണെന്നും കോടതികളെ തെറ്റിദ്ധരിപ്പിക്കുന്നതാണ് ഇപ്പോള്‍, കാണുന്നതെന്നും രാഹുല്‍ പറഞ്ഞു. തന്‍റെ പോരാട്ടം ജീവിതം മുഴുവന്‍ തുടരുമെന്നും രാഹുല്‍ കൂട്ടിച്ചേർത്തു. ചിന്തന്‍ ശിബിരിന്‍റെ അവസാന ദിവസം പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുല്‍.
നേതാക്കൾ ജനങ്ങളിലേക്ക് ഇറങ്ങണമെന്നും ജനങ്ങളുടെ വിശ്വാസം നേടാന്‍ എളുപ്പവഴികളില്ലെന്നും അദ്ദേഹം കോൺഗ്രസ് വക്താക്കളോട് പറഞ്ഞു. ‘മുതിര്‍ന്ന നേതാക്കളും ചെറുപ്പക്കാരും ജനങ്ങള്‍ പറയുന്നത് കേള്‍ക്കണം. നേതൃത്വത്തോടുള്ള വികാരം പ്രതിനിധികള്‍ ശക്തമായ ഭാഷയില്‍ പറഞ്ഞു. മറ്റേത് പാര്‍ട്ടിയില്‍ ഇങ്ങനെ പങ്കുവെയ്ക്കല്‍ നടക്കും? ജനങ്ങളുമായി സംവാദത്തിന് കോണ്‍ഗ്രസ് എക്കാലവും വേദിയൊരുക്കിയിട്ടുണ്ട്’- രാഹുല്‍ പറഞ്ഞു.
Read Also: നിങ്ങളുടെ ഫോണ്‍ നഷ്ടമായോ? എങ്കിൽ പേടിക്കണ്ട നമുക്ക് വീണ്ടെടുക്കാം…
‘താന്‍ ഒരു പൈസ പോലും കൈക്കൂലി വാങ്ങിയിട്ടില്ല. അതുകൊണ്ടുതന്നെ ഭയമില്ല. പോരാട്ടം തുടരും. മുതിര്‍ന്ന നേതാക്കള്‍ പോലും നിരാശയിലേക്ക് വഴുതി വീഴാറുണ്ട്. രാജ്യത്തിന്റെ ഭാവിക്കായുള്ള പോരാട്ടം തുടങ്ങിക്കഴിഞ്ഞു. ഹിന്ദുസ്ഥാനില്‍ അഗ്നി പടരും. സംവാദത്തെ അടിച്ചമര്‍ത്തിയാല്‍ അഗ്നി ആളിപ്പടരും. ആര്‍.എസ്.എസ് എല്ലായിടത്തും അവരുടെ ആളുകളെ വിന്യസിക്കുകയാണ്. കോണ്‍ഗ്രസ് ഒരിക്കലും ഇങ്ങനെ ചെയ്തിട്ടില്ല’- രാഹുല്‍ ഗാന്ധി പറഞ്ഞു.
Post Your Comments