സ്മാര്‍ട്ട് ഫോണുകള്‍ നഷ്ടപ്പെട്ടാൽ എന്തുചെയ്യണമെന്ന് അറിയാത്തവർക്കായി ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ വളരെ എളുപ്പത്തില്‍ നിങ്ങളുടെ ഫോണ്‍ കണ്ടെത്താന്‍ കഴിയും. പണ്ടത്തെപ്പോലെ ഒരിക്കല്‍ കൈവിട്ട് പോയാല്‍ പിന്നീടൊരിക്കലും ആ ഉപകരണം തിരിച്ചു കിട്ടില്ലെന്ന സ്ഥിതി ഇന്നില്ല. ഫോണ്‍ നഷ്ടപ്പെട്ടാല്‍ ഉടന്‍ തന്നെ അത് കണ്ടെത്താനുള്ള ശ്രമം ആരംഭിക്കണം. ഒരു സ്മാര്‍ട്ട് ഫോണ്‍ കളഞ്ഞ് കിട്ടിയാല്‍ അത് സ്വന്തമാക്കാനും അതിലെ വിവരങ്ങള്‍ മനസിലാക്കാനുമാണ് എല്ലാവരും ശ്രമിക്കുക. ഇത്തരക്കാരുടെ കൈയിലെത്തുന്നതിന് മുമ്പ് നമ്മുടെ ഫോണ്‍ കണ്ടെത്താന്‍ കഴിയും.
ചില സമയങ്ങളില്‍ നഷ്ടപ്പെട്ടുപോയ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിയാതെ വരാറുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ സ്മാര്‍ട്ട് ഫോണുകള്‍ ദൂരെ നിന്നു തന്നെ ലോക്ക് ചെയ്യാനും അതിലെ ഡാറ്റ മായ്ച്ചു കളയാനും സാധിക്കും.
എല്ലാ സാഹചര്യങ്ങളിലും നിങ്ങളുടെ സ്മാര്‍ട്ട് ഫോണ്‍ കണ്ടെത്തണമെങ്കില്‍ നേരത്തെ തന്നെ ചില കാര്യങ്ങള്‍ ചെയ്യണം.
- ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ഫോണ്‍ ഓണായിരിക്കണം .
- സ്മാര്‍ട്ട് ഫോണില്‍ നിന്നും ഗുഗിള്‍ അക്കൗണ്ടിലേക്ക് സൈന്‍ ഇന്‍ ചെയ്തിരിക്കണം.
- നിങ്ങളുടെ ഫോണ്‍ മൊബൈല്‍ ഡാറ്റയുമായോ വൈഫൈയുമായോ കണക്ട് ചെയ്തിരിക്കണം.
- ഫോണിലെ ലൊക്കേഷന്‍ ഓണായിരിക്കണം.
- ഫോണിലെ ഫൈന്‍ഡ് മൈ ഡിവൈസ് ഫീച്ചറും ഓണ്‍ ചെയ്തിരിക്കണം.
- ഇത്രയും നിങ്ങള്‍ ചെയ്തിട്ടുണ്ടെങ്കില്‍ നഷ്ടമായ ഫോണ്‍ കണ്ടെത്താന്‍ എളുപ്പമായിരിക്കും.
ഇനി നഷ്ടമായ ഫോണുകള്‍ എങ്ങനെ കണ്ടെത്താമെന്നു നോക്കാം.
- ആദ്യം android.com/find എന്ന അഡ്രസിലേക്ക് പോയി ഗൂഗിള്‍ അക്കൗണ്ടില്‍ സൈന്‍ ഇന്‍ ചെയ്യുക.
- നിങ്ങള്‍ക്ക് ഒന്നില്‍ കൂടുതല്‍ ഫോണുകളുണ്ടെങ്കില്‍, സ്‌ക്രീനിന്റെ മുകളിലുള്ള നഷ്ടമായ ഫോണില്‍ ക്ലിക്ക് ചെയ്യുക.
- നിങ്ങളുടെ നഷ്ടപ്പെട്ട ഫോണില്‍ ഒന്നില്‍ കൂടുതല്‍ യൂസര്‍ പ്രൊഫൈലുകളുണ്ടെങ്കില്‍, മെയിന്‍ പ്രൊഫൈലിലുള്ള ഒരു ഗൂഗിള്‍ അക്കൗണ്ട് ഉപയോഗിച്ച് സൈന്‍ ഇന്‍ ചെയ്യണം.
- നഷ്ടപ്പെട്ട ഫോണില്‍ ഒരു നോട്ടിഫിക്കേഷന്‍ ലഭിക്കും.
- ഫോണ്‍ എവിടെയാണെന്ന് ഗൂഗിള്‍ മാപ്പില്‍ കാണാന്‍ കഴിയും. ഏകദേശ ലൊക്കേഷനായിരിക്കും ഇത്.
- ഫോണിന്റെ ചാര്‍ജ് തീര്‍ന്നാല്‍ ഗൂഗിള്‍ മാപ്പില്‍ ചിലപ്പോള്‍ ലൊക്കേഷന്‍ കാണാന്‍ കഴിയില്ല. ഇത്തരം സമയങ്ങളില്‍ അതിന്റെ നോണ്‍ ലൊക്കേഷന്‍ എങ്കിലും മനസിലാക്കാന്‍ കഴിയും.
ഫോണ്‍ ഫുള്‍ വോളിയത്തില്‍ റിങ് ചെയ്യാം
ഫൈന്‍ഡ് മൈ ഡിവൈസ് ഓപ്ഷന്‍ ഉപയോഗിച്ചാൽ 5 മിനിറ്റ് നേരം നിങ്ങളുടെ ഫോണ്‍ ഫുള്‍ വോളിയത്തില്‍ റിങ് ചെയ്യും. ഫോണിന്റെ ഏകദേശ ലൊക്കേഷന്‍ മനസിലാക്കി അവിടെയെത്തിയ ശേഷം റിങ് ചെയ്യുന്നതാണ് കൂടുതല്‍ നല്ലത്. സൈലന്റ്, വൈബ്രേറ്റ് മോഡിലുള്ള സ്മാര്‍ട്ട്‌ഫോണുകളാണെങ്കിലും ഇങ്ങനെ റിങ് ചെയ്യിക്കാന്‍ കഴിയും.
Read Also: കേരളത്തില്‍ ലൗ ജിഹാദ് ഉണ്ട്, പിണറായി സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി ദേശീയ ന്യൂനപക്ഷ കമ്മീഷന്‍
ഡിവൈസ് സെക്യുര്‍ ചെയ്യാം
നിങ്ങളുടെ പിന്‍, പാറ്റേണ്‍, പാസ്‌വേര്‍ഡ് എന്നിവ ഉപയോഗിച്ച് സ്മാര്‍ട്ട്‌ഫോണ്‍ ലോക്ക് ചെയ്യാം. ഇനി ലോക്ക് നേരത്തെ സെറ്റ് ചെയ്തിട്ടില്ലെങ്കിലും പ്രശ്‌നം ഇല്ല. ലോക്ക് സ്‌ക്രീനിലേക്ക് , ഇത് നഷ്ടപ്പെട്ട ഫോണാണെന്ന നിലയില്‍ മെസേജും അയയ്ക്കാന്‍ കഴിയും.
ഡിവൈസ് ഇറേസ് ചെയ്യാം
സ്മാര്‍ട്ട് ഫോണിലെ എല്ലാ ഡാറ്റയും ഡിലിറ്റ് ചെയ്യാം. എസ്ഡി കാര്‍ഡിലെ ഡാറ്റ ഡിലിറ്റ് ചെയ്യാന്‍ കഴിയില്ലെന്നതാണ് പോരായ്മ. ഡാറ്റ ഇല്ലാതാക്കിയാല്‍ ഫൈന്‍ഡ് മൈ ഡിവൈസ് പോലെയുള്ള ഫീച്ചറുകള്‍ പ്രവര്‍ത്തിച്ചേക്കില്ല. ഡാറ്റ മായ്ച്ചു കളഞ്ഞശേഷം ഫോണ്‍ കണ്ടെത്തുകയാണെങ്കില്‍, അത് വീണ്ടും ഉപയോഗിക്കുന്നതിന് നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ട് പാസ്‌വേഡ് ആവശ്യമായി വന്നേക്കാം.
ഗൂഗിള്‍ ക്രോമില്‍ ‘ഫൈന്‍ഡ് മൈ ഫോണ്‍’ എന്ന് സെര്‍ച്ച് ചെയ്തും നഷ്ടമായ ഡിവൈസ് കണ്ടെത്താം. ഇതിന് നിങ്ങളുടെ സ്മാര്‍ട്ട് ഫോണില്‍ ഉപയോഗിച്ച അതേ ഗൂഗിള്‍ അക്കൗണ്ടില്‍ തന്നെയാണ് ലോഗിന്‍ ചെയ്തിരിക്കുന്നതെന്ന് ഉറപ്പാക്കണം. ഇവിടെ നിന്നും നിങ്ങള്‍ക്ക് ഫൈന്‍ഡ് മൈ ഡിവൈസ് മാപ്പിലേക്ക് പോകാന്‍ കഴിയും. ഇവിടെ നിന്നും നിങ്ങളുടെ സ്മാര്‍ട്ട് ഫോണ്‍ റിങ് ചെയ്യിക്കാന്‍ കഴിയും.
Post Your Comments