ErnakulamNattuvarthaMollywoodLatest NewsKeralaCinemaNewsEntertainmentMovie Gossips

‘എന്റെ രൂപം, സിനിമയിലെ എന്റെ സ്ഥാനം ഒക്കെ വച്ചിട്ട് അവരതിന് തയ്യാറായി’: അപ്പുണ്ണി ശശി

കൊച്ചി: നവാഗതയായ റത്തീന സംവിധാനം ചെയ്ത് മമ്മൂട്ടി, പാർവതി, അപ്പുണ്ണി ശശി തുടങ്ങിയവർ പ്രധാന വേഷത്തിൽ അഭിനയിച്ച ചിത്രമാണ് പുഴു. ഓടിടിയിൽ റിലീസ് ചെയ്ത ചിത്രം, നിരൂപക പ്രശംസ നേടി മുന്നേറുകയാണ്. ചിത്രത്തില്‍, ബികെ കുട്ടപ്പനെന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് നാടക നടനായ അപ്പുണ്ണി ശശിയാണ്. ഇപ്പോൾ, പാര്‍വതിയും മമ്മൂക്കയും സിനിമയിലുടനീളം തന്നോട് സഹകരിച്ചുവെന്നത് ഏറെ സന്തോഷമുണ്ടാക്കുന്നുവെന്ന് തുറന്നു പറയുകയാണ് താരം. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മമ്മൂട്ടിയും പാര്‍വതിയും തന്ന സഹകരണങ്ങളോട് നന്ദി പറഞ്ഞ് താരം രംഗത്ത് വന്നത്.

അപ്പുണ്ണി ശശിയുടെ വാക്കുകൾ ഇങ്ങനെ;

‘പാര്‍വതിയും മമ്മൂക്കയും സിനിമയിലുടനീളം എന്നോട് സഹകരിച്ചുവെന്നാതാണ് ഏറെ സന്തോഷമുണ്ടാക്കുന്നത്. ഒപ്പം അഭിനയിക്കാന്‍ അവര്‍ രണ്ടുപേരും പ്രത്യേകിച്ച്, പാര്‍വതി കാണിച്ച മനസിന് ഞാനവരെ നമിക്കുന്നു. എന്റെ രൂപം, സിനിമയിലെ എന്റെ സ്ഥാനം ഒക്കെ വച്ചിട്ട് അവരതിന് തയ്യാറായി. സിനിമയില്‍ എനിക്കെന്ത് വാല്യൂവുണ്ടെന്ന് എല്ലാവര്‍ക്കും അറിയാവുന്നതല്ലേ. അത്രയും വാല്യൂ ഇല്ലാത്തൊരാളുടെ ജോഡിയായി അഭിനയിക്കാന്‍ തയ്യാറായതിന് പാര്‍വതിയോടെനിക്ക് സ്‌നേഹ ബഹുമാനങ്ങളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button