![](/wp-content/uploads/2021/06/river.jpg)
കോഴിക്കോട്: ഓമശ്ശേരി മലയമ്മ മാതോളത്ത്കടവില്‍ ഒഴുക്കില്‍പ്പെട്ട കുട്ടികളില്‍ ഒരാള്‍ മരിച്ചു. വെണ്ണക്കോട് വട്ടക്കണ്ടിയില്‍ ഷമീര്‍ സഖാഫിയുടെ മകന്‍ മുഹമ്മദ് ദില്‍ഷോക്ക്(9) ആണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന മലയമ്മ വെണ്ണക്കോട് പെരിങ്ങാപുരത്ത് മുഹമ്മദിന്റെ മകന്‍ അമീനി(8)നെ വിദഗ്ദ ചികിത്സയ്ക്കായി ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
Read Also : സ്വീഡനും ഫിൻലാൻഡും ആക്രമിക്കപ്പെട്ടാൽ സംരക്ഷണം നൽകും : ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ
ഇന്നലെ വൈകിട്ടാണ് കുളിക്കാനിറങ്ങിയ കുട്ടികളിൽ രണ്ടു പേർ ഒഴിക്കിൽപ്പെട്ടത്. മറ്റു കുട്ടികൾ അറിയിച്ചതിനെ തുടർന്നെത്തിയ നാട്ടുകാരാണ് ഒഴുക്കിൽപ്പെട്ട രണ്ടു പേരെയും പുറത്തെടുത്തത്. ഇവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഒരാൾ മരിക്കുകയായിരുന്നു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments