Latest NewsNewsIndiaInternational

ജനാധിപത്യ സ്ഥിരത വീണ്ടെടുക്കണം: ശ്രീലങ്കയ്ക്ക് സഹായ വാഗ്ദാനം നൽകി ഇന്ത്യ

ഡൽഹി: ശ്രീലങ്കയിലെ നിലവിലെ സംഭവ വികാസങ്ങളോട് പ്രതികരിച്ച് ഇന്ത്യ. അയൽ രാജ്യമെന്ന നിലയിൽ, ശ്രീലങ്കയിൽ ജനാധിപത്യ സ്ഥിരത വീണ്ടെടുക്കാൻ എല്ലാ സഹായവും നൽകുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ശ്രീലങ്കയിൽ നിലവിലുള്ള പ്രതിസന്ധി മറികടക്കാൻ കൂടുതൽ സാമ്പത്തിക പിന്തുണ നൽകുമെന്നും ആവശ്യമുള്ള ഭക്ഷണവും മരുന്നും എത്തിച്ച് നൽകുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നിലവിൽ 26,000 കോടിയുടെ സഹായം ഇതുവരെ ഇന്ത്യ ലങ്കയ്ക്ക് കൈമാറിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: എഎൻ രാധാകൃഷ്ണന് കെട്ടിവെക്കാനുള്ള തുക നൽകിയത് ഓർത്തഡോക്സ് മെത്രാപോലീത്ത

രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന്, സര്‍ക്കാരിനെതിരെ അരങ്ങേറിയ പ്രക്ഷോഭങ്ങൾക്കൊടുവിൽ ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. ഇതിന് പിന്നാലെ, ശ്രീലങ്കയില്‍ ആഭ്യന്തര കലാപം രൂക്ഷമാകുകയും പ്രതിഷേധക്കാര്‍ മഹിന്ദ രാജപക്‌സെയുടെ വീടിന് തീയിടും ചെയ്തു. പലയിടങ്ങളിലും സൈന്യം നിയന്ത്രണമേറ്റെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button