ന്യൂഡൽഹി: താജ്മഹൽ സന്ദർശനത്തിന്റെ ഓർമ്മ പുതുക്കി ടെസ്‌ല കമ്പനി മേധാവി ഇലോൺ മസ്ക്. ഹിസ്റ്ററി ഡിഫൈൻഡ് എന്ന ട്വിറ്റർ അക്കൗണ്ടിൽ ഷെയർ ചെയ്യപ്പെട്ട ചെങ്കോട്ടയുടെ തൂണിന്റെ ചിത്രം കണ്ടപ്പോഴാണ് തന്റെ പഴയ ഇന്ത്യാ സന്ദർശനം മസ്ക് ഓർത്തത്.
2007-ൽ താൻ ഇന്ത്യ സന്ദർശിച്ചിട്ടുണ്ട് എന്നും, ആ വരവിൽ താജ്മഹൽ കണ്ടുവെന്നും ഇലോൺ മസ്ക് ട്വിറ്ററിൽ കുറിച്ചു. താജ്മഹൽ യഥാർത്ഥത്തിൽ ലോകാത്ഭുതം തന്നെയാണെന്നും അദ്ദേഹം പരാമർശിച്ചു. മസ്കിന്റെ കമന്റോടു കൂടി പോസ്റ്റ് വൈറലായതോടെ, നിരവധി പേരാണ് പിന്നീട് പ്രതികരണവുമായി എത്തിയത്.
അതേസമയം, ഇലോൺ മസ്കിന്റെ അമ്മ മെയ് മസ്കും പഴയ ഓർമ്മകൾ പങ്കുവെച്ചു. തന്റെ മാതാപിതാക്കൾ 1954-ൽ ഇന്ത്യ സന്ദർശിച്ചിട്ടുണ്ട് എന്നു വെളിപ്പെടുത്തിയ അവർ, ഒറ്റ എഞ്ചിൻ വിമാനത്തിൽ റേഡിയോയും ജിപിഎസും ഇല്ലാതെ നടത്തിയ പഴയ സാഹസിക യാത്രയുടെ ചിത്രങ്ങളും ട്വിറ്ററിൽ ഷെയർ ചെയ്തു.
Post Your Comments