ThrissurNattuvarthaLatest NewsKeralaNews

പീ​ഡ​ന​ശ്ര​മ​ക്കേ​സ് : മ​ധ്യ​വ​യ​സ്ക​ന് ആ​റ​ര വ​ർ​ഷം ത​ട​വും പി​ഴ​യും വിധിച്ച് കോടതി

മു​ല്ല​ശേ​രി കോ​ക്കാ​ഞ്ചി​റ വീ​ട്ടി​ൽ പ്ര​താ​പ​നെ (59) ആ​ണ് കോടതി ശിക്ഷിച്ചത്

കു​ന്നം​കു​ളം: പെ​ട്രോ​ൾ പ​മ്പി​ലെ ജീ​വ​ന​ക്കാ​രി​ക്ക് നേ​രെ​യു​ണ്ടാ​യ പീ​ഡ​ന​ശ്ര​മ​ക്കേ​സി​ൽ മ​ധ്യ​വ​യ​സ്ക​ന് ആ​റ​ര വ​ർ​ഷം ത​ട​വും 31,000 രൂ​പ പി​ഴ​യും ശിക്ഷ വി​ധി​ച്ച് കോടതി. മു​ല്ല​ശേ​രി കോ​ക്കാ​ഞ്ചി​റ വീ​ട്ടി​ൽ പ്ര​താ​പ​നെ (59) ആ​ണ് കോടതി ശിക്ഷിച്ചത്. കു​ന്നം​കു​ളം ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ കോ​ട​തി (പോ​ക്സോ) ജ​ഡ്ജി എം.​പി. ഷി​ബു ആണ് ശി​ക്ഷ വിധി​ച്ച​ത്.

2015 ജൂ​ൺ 17-ന് ​പാ​വ​റ​ട്ടി​യി​ലാ​ണ് സം​ഭ​വം. പാ​വ​റ​ട്ടി സ്റ്റേ​ഷ​ൻ സ​ബ് ഇ​ൻ​സ്പെ​ക്​​ട​റാ​യി​രു​ന്ന എം.​കെ. ര​മേ​ശാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എ.​പി. ആ​ന്റോ, സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​റാ​യി​രു​ന്ന സാ​ബു​ജി എ​ന്നി​വ​രാ​ണ് കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.

Read Also : പ്രസംഗത്തിനിടെ വെള്ളം ചോദിച്ച ഉദ്യോഗസ്ഥയ്ക്ക് വെള്ളക്കുപ്പി നൽകാനെത്തിയത് ധനമന്ത്രി നിര്‍മല സീതാരാമന്‍: വൈറൽ വീഡിയോ

പ്രോ​സി​ക്യൂ​ഷ​നെ സ​ഹാ​യി​ക്കാ​നാ​യി പാ​വ​റ​ട്ടി സ്റ്റേ​ഷ​നി​ലെ സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫീ​സ​ർ സാ​ജ​നും കു​ന്നം​കു​ളം സ്റ്റേ​ഷ​നി​ലെ സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫീസ​ർ എം.​ബി. ബി​ജു​വും ഉ​ണ്ടാ​യി​രു​ന്നു. പ്രോ​സി​ക്യൂ​ഷ​നു​ വേ​ണ്ടി ഫാ​സ്റ്റ്ട്രാ​ക്ക് സ്പെ​ഷ്യ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ കെ.​എ​സ്. ബി​നോ​യ് ഹാ​ജ​രാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button