ThrissurLatest NewsKeralaNattuvarthaNews

തൃശൂർ പൂരം: കുടമാറ്റത്തിലെ കുടയിൽ സവര്‍ക്കറും, വിമർശനവുമായി യൂത്ത് കോൺഗ്രസ്

പാറമേക്കാവ് വിഭാഗം തയ്യാറാക്കിയ കുടകളിലാണ്, സ്വാതന്ത്ര്യ സമര സേനാനികള്‍ക്കും നവോത്ഥാന നായകര്‍ക്കുമൊപ്പം, സവര്‍ക്കറിന്റെ ചിത്രം ഇടം പിടിച്ചിട്ടുള്ളത്

തൃശൂർ: പൂരം കുടമാറ്റത്തിനായി തയ്യാറാക്കിയ കുടകളിൽ സവര്‍ക്കറിന്റെ ചിത്രം ഇടം പിടിച്ചതിനെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ് രംഗത്ത്. കുടമാറ്റത്തിനായി പാറമേക്കാവ് വിഭാഗം തയ്യാറാക്കിയ കുടകളിലാണ്, സ്വാതന്ത്ര്യ സമര സേനാനികള്‍ക്കും നവോത്ഥാന നായകര്‍ക്കുമൊപ്പം സവര്‍ക്കറിന്റെ ചിത്രം ഇടം പിടിച്ചിട്ടുള്ളത്. ഭഗത് സിംഗ്, ചട്ടമ്പിസ്വാമി, മന്നത്ത് പത്മനാഭൻ തുടങ്ങിയവർക്കൊപ്പമാണ് സവര്‍ക്കറിനെയും ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതിനെതിരെ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തുകയായിരുന്നു.

സ്വാതന്ത്ര്യ സമര പോരാട്ടങ്ങളില്‍ പുറം തിരിഞ്ഞു നിന്ന സവര്‍ക്കറെ വെള്ളപൂശാന്‍ ശ്രമിച്ചാലും സത്യം സത്യമായി നിലനില്‍ക്കുമെന്ന്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പ്രമോദ് ചൂരങ്ങാട്ട് വ്യക്തമാക്കി. ഇന്നവര്‍ പൂരത്തിന്റെ കുടയിലൂടെ പരിവാര്‍ അജണ്ട തുടങ്ങിവെക്കുകയാണെന്നും തൃശൂരില്‍ വരും കാലത്ത് ഇതിലും വലുത് പ്രതീക്ഷിക്കാമെന്നും പ്രമോദ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഇന്ദിരാ ഗാന്ധിയുടെ മകൻ മുസ്ലീം പുരുഷന്മാരെയും സ്ത്രീകളെയും നിർബന്ധിത വന്ധ്യംകരണത്തിന് നിർബന്ധിച്ചു: അമിത് മാളവ്യ
അഡ്വ. പ്രമോദ് ചൂരങ്ങാട്ടിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

സ്വതന്ത്ര സമര പോരാട്ട നാളുകളില്‍ ഹിന്ദു രാഷ്ട്രവാദി ആയിരുന്നവന്‍ ബ്രിട്ടീഷുകാർക്ക് മാപ്പ് എഴുതി നല്‍കി, ബ്രിട്ടീഷ് സാമ്രാജ്യത്തോട് എന്നും വിധേയനാകും എന്നു പ്രഖ്യാപിച്ച് ജയില്‍ മോചിതനായി ഗാന്ധി, നെഹ്‌റു തുടങ്ങിയവര്‍ നയിച്ച സ്വാതന്തര്യ സമര പോരാട്ടങ്ങളില്‍ പുറം തിരിഞ്ഞു നിന്ന സവര്‍ക്കറെ വെള്ളപൂശാന്‍ സ്വതന്ത്ര സമര പോരാളികള്‍ക്ക് ഒപ്പവും, സമൂഹിക പരിഷ്‌കര്‍ത്താക്കള്‍ക്ക് ഒപ്പവും ചിത്രം ആലേഖനം ചെയ്താല്‍ ഇന്നലെകളിലെ സത്യം സത്യമായി നിലനില്‍ക്കും എന്ന് പറയുവാന്‍ ആഗ്രഹിക്കുന്നു….

ഇന്നവര്‍ പൂരത്തിന്റെ കുടയിലൂടെ പരിവാര്‍ അജണ്ട തുടങ്ങി വെക്കുന്നു….തൃശൂരില്‍ വരും കാലത്ത് ഇതിലും വലുത് പ്രതീക്ഷിക്കാം….

shortlink

Related Articles

Post Your Comments

Related Articles


Back to top button