ന്യൂഡൽഹി: ബുൾഡോസർരാജിൽ ബി.ജെ.പിയെ വിമർശിച്ച കോൺഗ്രസിന് എന്ത് യോഗ്യതയാണുള്ളതെന്ന ചോദ്യവുമുയരുന്നു. ന്യൂനപക്ഷങ്ങൾക്ക് നേരെ ബുൾഡോസർ ആദ്യം പ്രയോഗിച്ചത് ഇന്ദിരാ ഗാന്ധിയാണെന്ന് ബി.ജെ.പിയുടെ നാഷണൽ ഇൻഫർമേഷൻ & ടെക്‌നോളജി വകുപ്പിന്റെ ചുമതലയുള്ള അമിത് മാളവ്യ ചൂണ്ടിക്കാട്ടി. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാ ഗാന്ധിയുടെ മകൻ സഞ്ജയ് ഗാന്ധി, മുസ്ലീം പുരുഷന്മാരെയും സ്ത്രീകളെയും നിർബന്ധിത വന്ധ്യംകരണത്തിന് നിർബന്ധിച്ചുവെന്ന് അമിത് ട്വീറ്റ് ചെയ്തു. വന്ധ്യംകരണത്തിന് അവർ സമ്മതിക്കാതെ പ്രതിഷേധിച്ചപ്പോൾ, തുർക്ക്മാൻ ഗേറ്റിൽ ബുൾഡോസർ ഉരുട്ടിയെന്നും ഇതിൽ 20 ഓളം പേർ കൊല്ലപ്പെട്ടുവെന്നും അമിത് ചൂണ്ടിക്കാട്ടുന്നു.
‘കോൺഗ്രസ് പാർട്ടിയിലെ മനീഷ് തിവാരി മുതൽ രാഹുൽ ഗാന്ധി വരെ എല്ലാവരും ഓർമ്മക്കുറവ് അനുഭവിക്കുകയാണോ? അതോ അവർക്ക് സ്വന്തം കാര്യം അറിയില്ല എന്നാണോ?. നാസികളെയും ജൂതന്മാരെയും മറക്കുക, ഇന്ത്യയിൽ തുർക്ക്മാൻ ഗേറ്റിൽ ന്യൂനപക്ഷങ്ങൾക്ക് നേരെ ബുൾഡോസർ പ്രയോഗിക്കാൻ ആദ്യം ഉത്തരവിട്ടത് ഇന്ദിരാ ഗാന്ധിയാണ്. 1976 ഏപ്രിലിൽ, അടിയന്തരാവസ്ഥക്കാലത്ത്, ഇന്ദിരാ ഗാന്ധിയുടെ മകൻ സഞ്ജയ് ഗാന്ധി, മുസ്ലീം പുരുഷന്മാരെയും സ്ത്രീകളെയും നിർബന്ധിത വന്ധ്യംകരണത്തിന് നിർബന്ധിച്ചു. അവർ പ്രതിഷേധിച്ചപ്പോൾ, തുർക്ക്മാൻ ഗേറ്റിൽ ബുൾഡോസർ ഉരുട്ടി. 20 പേർ ആണ് അന്ന് മരിച്ചത്. നാസികളുമായുള്ള കോൺഗ്രസിന്റെ കാല്പനികത ഇന്ദിരാ ഗാന്ധിയിൽ നിർത്തണം’, അമിത് ട്വീറ്റ് ചെയ്തു.
Also Read:90കളിലെ വെറുപ്പിന്റെ യുഗം തിരിച്ചു കൊണ്ടുവരാനാണ് ബിജെപിയും ആർഎസ്എസും ശ്രമിക്കുന്നത് : ഒവൈസി
അതേസമയം, രാജ്യത്ത് ബുൾഡോസർ ഉപയോഗിക്കുന്നതിനെ ചൊല്ലി ബി.ജെ.പിയും കോൺഗ്രസും തമ്മിലുള്ള വാക്പോര് മൂർച്ഛിച്ചിരിക്കുകയാണ്. അടിയന്തരാവസ്ഥ പ്രഖ്യാപനവും സഞ്ജയ് ഗാന്ധിയുടെ നാടകീയമായ ആവിർഭാവവും ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ നിരവധി വിവാദ അധ്യായങ്ങൾക്ക് ജന്മം നൽകിയിരുന്നു. തന്റെ അമ്മയുടെയോ സ്വന്തം അധികാരത്തെയോ എതിർക്കുന്നവരെ ഭീഷണിപ്പെടുത്താനും സഞ്ജയ് ശ്രമിച്ചുവെന്ന ആരോപണവും ബി.ജെ.പി നേതാക്കൾ ഉയർത്തുന്നുണ്ട്.
In April 1976, during Emergency, Sanjay Gandhi, son of Indira Gandhi, forced Muslim men and women, to undergo forced sterilisation. When they protested, bulldozers were rolled in at Turkman Gate. 20 people died.
Congress’s romanticism with the Nazis should stop at Indira Gandhi. https://t.co/lz99puC066
— Amit Malviya (@amitmalviya) May 8, 2022
Post Your Comments