Latest NewsKeralaNews

സ്വരാജ് റൗണ്ടില്‍ നിന്ന് വെടിക്കെട്ട് കാണാന്‍ അനുമതിയില്ല, സുപ്രീം കോടതിയുടെ നിര്‍ദ്ദേശം അനുസരിക്കണം: സുരേഷ് ഗോപി

സുപ്രീം കോടതിയുടെ നിര്‍ദ്ദേശത്തെ ചോദ്യം ചെയ്യാനുള്ള അവകാശമില്ല, നിര്‍ദ്ദേശം ജനങ്ങള്‍ അനുസരിക്കണം

തൃശ്ശൂര്‍: തൃശൂര്‍ പൂരത്തിനോടനുബന്ധിച്ചുള്ള സാമ്പിള്‍ വെടിക്കെട്ടിന് നഗരം ഒരുങ്ങി. സാമ്പിള്‍ വെടിക്കെട്ടിന്, രാത്രി 7മണിക്ക് പാറമേക്കാവ് വിഭാഗവും 8 മണിക്ക് തിരുവമ്പാടി വിഭാഗവും തിരി കൊളുത്തും. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി.

Read Also:വാരണാസിയില്‍ ഗ്യാൻവാപി മോസ്‌ക്കിനു സമീപം തകര്‍ക്കപ്പെട്ട പുരാതന സ്വസ്തികകള്‍ കണ്ടെത്തി: സര്‍വ്വേ നിര്‍ത്തിവച്ചു

അതേസമയം, സ്വരാജ് റൗണ്ടില്‍ നിന്ന് വെടിക്കെട്ട് കാണാന്‍ പൊതുജനങ്ങള്‍ക്ക് അനുമതിയില്ല. സുപ്രീം കോടതിയുടെ നിര്‍ദ്ദേശം എല്ലാവരും അനുസരിക്കണമെന്ന് ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി പറഞ്ഞു. ‘എല്ലാ വര്‍ഷവും ഇത് തുടര്‍ന്നു പോകേണ്ടതല്ലേ, ഒരു ജീവഹാനിയും സംഭവിക്കാതെ നല്ല രീതിയില്‍ തുടരണ്ടതല്ലേ, സുരക്ഷിതമായ സ്ഥലങ്ങളില്‍ നിന്നും എല്ലാവരും വെടിക്കെട്ട് കാണണം’, സുരേഷ് ഗോപി പറഞ്ഞു. സ്വരാജ് ഗ്രൗണ്ടില്‍ നിന്നും വെടിക്കെട്ട് കാണാന്‍ സാധിക്കില്ലെന്ന എക്സ്പ്ലോസീവ് കേരള മേധാവി ഡോ.പി.കെ റാണയുടെ പ്രതികരണത്തിന് പിന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സുപ്രീം കോടതിയുടെ നിര്‍ദ്ദേശത്തെ വൈകാരികമായി ചോദ്യം ചെയ്യാനുള്ള അവകാശമില്ല, നിയമപരമായി ചോദ്യം ചെയ്യാം. അടുത്ത വര്‍ഷം സുരക്ഷാ മാനദണ്ഡങ്ങള്‍ കൂട്ടി സംവിധാനങ്ങള്‍ ഒരുക്കണം. ഉള്ള സൗകര്യത്തില്‍ എല്ലാവരും പൂരം ആസ്വദിക്കണം’, സുരേഷ് ഗോപി പറഞ്ഞു. ഷൂട്ടിംഗ് തിരക്കുകള്‍ ഉള്ളതിനാല്‍ പൂരത്തിന് പങ്കെടുക്കാനാകില്ലെന്നും സുരേഷ് ഗോപി അറിയിച്ചു.

ഷൂട്ടിംഗ് ഉള്ളതിനാലാണ് കെ. സുരേന്ദ്രന്റെ മകന്റെ കല്യാണത്തിനും പങ്കെടുക്കാഞ്ഞത്. താന്‍ വിളിച്ച് അറിയിച്ചിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button