KottayamKeralaNattuvarthaLatest NewsNews

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: കോൺഗ്രസിൽ തമ്മിലടി, എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫിന് വോട്ടഭ്യർത്ഥിച്ച് ഡിസിസി പ്രസിഡന്റ്

തൃക്കാക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കര മണ്ഡലത്തിൽ, ഇടതുപക്ഷത്തിൻ്റെ സ്ഥാനാർത്ഥി ജോ ജോസഫിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്ത് ഡിസിസി പ്രസിഡ‌ൻ്റ് എംബി മുരളീധരൻ. വെണ്ണല മഹാദേവ ക്ഷേത്രത്തിൽ വോട്ട് അഭ്യർത്ഥിച്ചെത്തിയ ജോ ജോസഫിനൊപ്പമാണ് മുരളീധരൻ എത്തിയത്. സംഭവവുമായി ബന്ധപ്പെട്ട മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക്, ആരും ശത്രുക്കളല്ലെന്നും ജോ ജോസഫ് തൻ്റെ സുഹൃത്താണെന്നും മുരളീധരൻ വ്യക്തമാക്കി.

അതേസമയം, യുഡിഎഫ് സ്ഥാനാർത്ഥിയായി ഉമാ തോമസിനെ പ്രഖ്യാപിച്ചതിന് പിന്നാലെ, വിമർശനവുമായെത്തിയ എംബി മുരളീധരൻ, ഇടതു സ്ഥാനാർത്ഥിയുടെ പ്രചാരണത്തിന് എത്തിയത് യുഡിഎഫ് കേന്ദ്രങ്ങളിൽ ഞെട്ടൽ പടർത്തിയിട്ടുണ്ട്. ഉമാ തോമസിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ, രൂക്ഷവിമർശനമാണ് എംബി മുരളീധരൻ നടത്തിയത്.

‘വാ തുറന്നാല്‍ വിഷം തുപ്പുന്ന പിസി ജോര്‍ജിനെ, കെട്ടിപ്പിടിച്ച്‌ ഉമ്മ വയ്ക്കുന്ന ആൾ സിപിഎം സ്ഥാനാര്‍ത്ഥി’: വിഡി സതീശന്‍

പിടി തോമസിനോട് നന്ദി കാണിക്കാൻ ഭാര്യയ്ക്ക് സ്ഥാനാർത്ഥിത്വം നൽകണോയെന്ന് അദ്ദേഹം ചോദിച്ചു. പിടി തോമസിൻ്റെ കുടുംബത്തെ സഹായിക്കുവാൻ, മറ്റു നിരവധി മാർഗങ്ങളുണ്ടെന്നും അതിനുവേണ്ടി ഭാര്യയ്ക്ക് സ്ഥാനാർത്ഥിത്വം നൽകുകയല്ല വേണ്ടതെന്നും മുരളീധരൻ പറഞ്ഞു. പാർട്ടി പ്രവർത്തകരോട് ആലോചിക്കാതെ എടുത്ത തീരുമാനത്തിനൊപ്പം നിൽക്കാൻ കഴിയില്ലെന്നും അതുകൊണ്ട്, ഈ തിരഞ്ഞെടുപ്പിൽ നിന്നും വിട്ടു നിൽക്കാൻ തീരുമാനിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button