Latest NewsKeralaNews

കാട്ടാനകളെ വെടിവെച്ച് കൊല്ലുമെന്ന ഡിസിസി പ്രസിഡന്റിന്റെ പ്രസ്താവന ഗുരുതരമെന്ന് വനംമന്ത്രി

തിരുവനന്തപുരം: കാട്ടാനകളെ വെടിവെച്ച് കൊല്ലുമെന്ന ഇടുക്കി ഡിസിസി പ്രസിഡന്റ് മാത്യുവിന്റെ പ്രസ്താവന ഗുരുതരമെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ. ഡിസിസി പ്രസിഡന്റിന്റെ പ്രതികരണം പ്രകോപനപരവും നിയമ വാഴ്ചയോടുള്ള വെല്ലുവിളിയുമാണെന്ന് മന്ത്രി പ്രതികരിച്ചു. വനം കൊള്ളക്കാരുമായി ചങ്ങാത്തമുണ്ടെന്ന് പറയാതെ പറയുകയാണ് അദ്ദേഹം. ആനകളെ തുരത്താൻ എല്ലാ നടപടികളും വനംവകുപ്പ് സ്വീകരിച്ചിട്ടുണ്ട്. താൻ വിളിച്ച യോഗത്തിൽ സിപി മാത്യുവും പങ്കെടുത്ത് തീരുമാനങ്ങൾ അംഗീകരിച്ചതാണ്. കോൺഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു

ഇടുക്കിയിലെ ജനവാസ മേഖലകളിൽ ഭീതി പരത്തുന്ന കാട്ടാനകളെ പിടികൂടിയില്ലെങ്കിൽ വെടിവെച്ച് കൊല്ലുമെന്നായിരുന്നു ഇടുക്കി ഡിസിസി പ്രസിഡന്‍റ് സിപി മാത്യുവിന്റെ പ്രസ്താവന. ആനകളുടെ നെറ്റിക്ക് വെടിവെക്കാനറിയാവുന്നവർ തമിഴ്നാട്ടിലും കർണാടകത്തിലുമുണ്ട്.

നടപടികള്‍ ഉണ്ടായില്ലെങ്കിൽ ഇവരെ രംഗത്തിറക്കും. പ്രഖ്യാപനങ്ങൾ നടത്തുകയല്ല പ്രശ്നപരിഹാരമാണ് വേണ്ടതെന്നും പ്രതിഷേധം തുടരുമെന്നും ആണ് സിപി മാത്യു പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button