
കൊല്ലം : പോലീസ് ഉദ്യോഗസ്ഥരുടെ പരാതികളില്‍ പരിഹാരം കാണുന്നതിനായി ഓൺലൈൻ അദാലത്ത് സംഘടിപ്പിക്കുന്നു. കൊല്ലം സിറ്റി, കൊല്ലം റൂറല്‍ എന്നിവിടങ്ങളിലെ പോലീസ് ഉദ്യോഗസ്ഥർക്ക് മെയ് എട്ടു വരെ പരാതി നൽകാം. മെയ് 23 നാണ് അദാലത്ത്.
SPC Talks with Cops എന്ന പരിപാടിയില്‍ സര്‍വ്വീസില്‍ ഉള്ളതും വിരമിച്ചതുമായ പോലീസ് ഉദ്യോഗസ്ഥരുടെ സര്‍വ്വീസ് സംബന്ധവും വ്യക്തിപരവുമായ പരാതികളാണ് പരിഗണിക്കുന്നത്. ഇവ നേരിട്ട് സംസ്ഥാന പോലീസ് മേധാവിയുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണും. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മേലധികാരി മുഖേന അല്ലാതെ നേരിട്ടുതന്നെ പരാതി നല്‍കാമെന്നതാണ് ഇതിന്‍റെ പ്രത്യേകതയെന്ന് അധികൃതർ പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥരുടെ ജീവിതപങ്കാളിക്കും പരാതി നല്‍കാം.
പരാതികള്‍ spctalks.pol@kerala.gov.in വിലാസത്തിലാണ് പരാതി നൽകേണ്ടത്. പരാതിയില്‍ മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടുത്തണം. 949790024 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.
Post Your Comments