അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 12 ദശലക്ഷം ദിർഹം (25 കോടിയോളം രൂപ) സ്വന്തമാക്കിയത് മലപ്പുറം സ്വദേശി മുജീബ് ചിറത്തൊടി. കുടിവെള്ള കമ്പനിയിൽ ടാങ്കർ ഡ്രൈവറാണ് 49കാരനായ മുജീബ്.
കഴിഞ്ഞ രണ്ടു വർഷമായി ബിഗ് ടിക്കറ്റിൽ ഭാഗ്യം പരീക്ഷിക്കുന്നുണ്ടെങ്കിലും ജീവിതം മാറിമറിയുന്ന രീതിയിൽ സമ്മാനം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് മുജീബ് പറയുന്നു. സുഹൃത്തുക്കളായ പത്ത് പേർ ചേർന്നാണ് മുജീബ് ബിഗ് ടിക്കറ്റ് ‘ഡ്രീം 12 മില്യൺ’ സീരീസ് 239 റാഫിൾ നറുക്കെടുപ്പിൽ പങ്കെടുത്തത്. കൂടുതലും മലയാളികളുള്ള സംഘത്തിൽ പാകിസ്ഥാനികളും ബംഗ്ലാദേശികളും വരെയുണ്ട്. ഏപ്രിൽ 22 ന് വാങ്ങിയ 229710 എന്ന ടിക്കറ്റാണ് സമ്മാനത്തിന് അർഹമായത്.
തുപ്പലുപയോഗിച്ച് ഫോണ്‍ ‘അണ്‍ലോക്ക്’ ചെയ്യുന്ന യുവതി: സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ
റംസാൻ പ്രാർഥനകൾക്ക് ഉത്തരം ലഭിച്ചു എന്നാണ് വിശ്വസിക്കുന്നതെന്നും ഇത് അപ്രതീക്ഷിതമാണെന്നും മുജീബ് പറഞ്ഞു. ഒരു കോടീശ്വരനാകുമെന്ന് താൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും മുജീബ് കൂട്ടിച്ചേർത്തു. ‘സാമ്പത്തിക ബുദ്ധിമുട്ടുകൾ ഏറെയാണ്. കടം വീട്ടാനുണ്ട്. വർഷങ്ങളോളം ഇവിടെ ജോലി ചെയ്തതിന് ശേഷം കേരളത്തിൽ സ്വന്തമായി ഒരു വീട് പണിയാൻ സാധിച്ചു. അതിന്റെ വായ്പകൾ തിരിച്ചടയ്ക്കാനുണ്ട്. വായ്പാ കുടിശികകളെല്ലാം തീർക്കാം എന്നത് സന്തോഷം പകരുന്നു,’ മുജീബ് വ്യക്തമാക്കി.
Post Your Comments