പാലക്കാട്: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ മൺസൂൺ ബംബറിന്‍റെ ഒന്നാം സമ്മാനമായ പത്ത് കോടി രൂപ മലപ്പുറം പരപ്പനങ്ങാടി നഗരസഭയിലെ ഹരിത കർമ സേനാംഗങ്ങൾക്ക്. ഹരിത കർമ സേനയിലെ അംഗങ്ങളായ പതിനൊന്ന് പേർ ചേർന്നെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ പത്ത് കോടി രൂപ അടിച്ചത്.
ബുധനാഴ്ച രാവിലെ നറുക്കെടുത്ത മൺസൂൺ ബമ്പര്‍ എം.ബി 200261 നമ്പര്‍ ടിക്കറ്റ് പാലക്കാട് ഏജൻസിയിൽ നിന്നും പരപ്പനങ്ങാടിയിലെത്തിയ ആളാണ് വില്‍പന നടത്തിയത്. ടിക്കറ്റ് പരപ്പനങ്ങാടി പഞ്ചാബ് നാഷണൽ ബാങ്കിൽ ഏൽപിച്ചു.
ബിന്ദു കൊഴുകുമ്മൽ മുങ്ങാത്തംതറ, ഷീജ മാഞ്ചേരി ചെട്ടിപ്പടി, ലീല കുരുളിൽ സദ്ദാംബീച്ച്, രശ്മി പുല്ലാഞ്ചേരി ചിറമംഗലം, കാർത്ത്യായനി പട്ടണത്ത് സദ്ദാംബീച്ച്, രാധ മുണ്ടുപാലത്തിൽ പുത്തരിക്കൽ, കുട്ടിമാളു ചെറുകുറ്റിയിൽ പുത്തരിക്കൽ, ബേബി ചെറുമണ്ണിൽ പുത്തരിക്കൽ, ചന്ദ്രിക തുടിശ്ശേരി സദ്ദാംബീച്ച്, പാർവതി പരപ്പനങ്ങാടി, ശോഭ കുരുളിൽ കെട്ടുങ്ങൽ എന്നിവരടങ്ങുന്ന ഹരിത കർമ സേനയിലെ അംഗങ്ങളാണ് പിരിവിട്ട് 250 രൂപക്ക് ടിക്കറ്റ് എടുത്തത്.
Post Your Comments