Latest NewsUAENewsInternationalGulf

നികുതി വെട്ടിപ്പ്: യുഎഇയിൽ 13 പ്രവാസികൾക്ക് ശിക്ഷ വിധിച്ചു

അബുദാബി: യുഎഇയിൽ 13 ഇന്ത്യക്കാർക്ക് തടവുശിക്ഷ വിധിച്ചു. കള്ളപ്പണം വെളുപ്പിക്കലും നികുതി വെട്ടിപ്പും നടത്തിയവർക്കാണ് ശിക്ഷ ലഭിച്ചത്. അബുദാബി ക്രിമിനൽ കോടതിയാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്. ഇവരുടെ ഉടമസ്ഥതയിലുള്ള ഏഴ് കമ്പനിക്കൾക്കെതിരെയും നടപടി സ്വീകരിച്ചു.

Read Also: ക്ഷേത്രങ്ങളിൽ ആർഎസ്എസ് ശാഖകൾക്കുള്ള വിലക്ക് കർശനമാക്കാൻ നിർദ്ദേശിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്

ലൈസൻസില്ലാത്ത കമ്പനി രൂപീകരിച്ച് 51 കോടി ദിർഹത്തിന്റെ പണമിടപാട് നടത്തിയെന്നതാണ് ഇവർക്കെതിരെയുള്ള കുറ്റം. പിടിയിലായ നാലുപേർക്ക് അഞ്ച് മുതൽ പത്ത് വർഷം വരെ ജയിൽ ശിക്ഷ വിധിച്ചതിന് പുറമെ ശിക്ഷാ കാലയളവ് പൂർത്തിയായ ശേഷം നാടുകടത്താനും കോടതി ഉത്തരവിട്ടു.

പ്രതികൾക്ക് 50 ലക്ഷം ദിർഹം മുതൽ ഒരു കോടി ദിർഹം വരെയുള്ള പിഴയും ചുമത്തിയിട്ടുണ്ട്. ഒരു ട്രാവൽ ഏജൻസിയുടെ ഓഫീസ് കെട്ടിടം ഉപയോഗപ്പെടുത്തി നിയമവിരുദ്ധമായ തരത്തിൽ കമ്പനി രൂപീകരിക്കുകയും ഈ കമ്പനിയുടെ പേരിൽ അനുമതിയില്ലാത്ത സാമ്പത്തിക ഇടപാടുകൾ നടത്തുകയും ചെയ്തുവെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞത്.

Read Also: ലോകത്തിലെ ഏറ്റവും വലിയ അക്വേറിയമുള്ള മെഗാ തീം പാർക്ക്: കാഴ്ച്ചകളുടെ നിറവസന്തവുമായി യാസ് ഐലൻഡിലെ സീവേൾഡ്

shortlink

Related Articles

Post Your Comments

Related Articles


Back to top button