IdukkiLatest NewsKeralaNattuvarthaNews

കാ​ലി​ന് പ​രി​ക്കേ​റ്റ് ര​ക്തം വാ​ർ​ന്ന​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​യാ​ൾ മ​രി​ച്ചു : കൊ​ല​പാ​ത​ക​മെ​ന്ന് സം​ശ​യം

ഉ​ടു​മ്പ​ന്നൂ​ർ ന​ടൂ​പ്പ​റ​മ്പിൽ അ​ബ്ദു​ൾ സ​ലാം (അമ്പി-52) ആ​ണ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മ​രി​ച്ച​ത്

തൊ​ടു​പു​ഴ: ന​ഗ​ര​ത്തി​ലെ വെ​യി​റ്റിം​ഗ് ഷെ​ഡി​ൽ കാ​ലി​ന് പ​രി​ക്കേ​റ്റ് ര​ക്തം വാ​ർ​ന്ന​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​യാ​ൾ മ​രി​ച്ചു. ഉ​ടു​മ്പ​ന്നൂ​ർ ന​ടൂ​പ്പ​റ​മ്പിൽ അ​ബ്ദു​ൾ സ​ലാം (അമ്പി-52) ആ​ണ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മ​രി​ച്ച​ത്. കൊ​ല​പാ​ത​ക​മെ​ന്ന സം​ശ​യ​ത്തെ​ത്തു​ട​ർ​ന്ന്, ടൗ​ണി​ൽ അ​ല​ഞ്ഞു​ന​ട​ക്കു​ന്ന സ്ത്രീ​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ​യാ​ണ് ഇ​യാ​ളെ പ​രി​ക്കേ​റ്റ നി​ല​യി​ൽ ക​ണ്ട​താ​യി നാ​ട്ടു​കാ​ർ പൊലീ​സ് ക​ണ്‍​ട്രോ​ൾ റൂ​മി​ൽ വി​ളി​ച്ച​റി​യി​ച്ച​ത്. പ​തി​വാ​യി തൊ​ടു​പു​ഴ ടൗ​ണ്‍​ഹാ​ളി​നു സ​മീ​പ​ത്തെ വെ​യി​റ്റിം​ഗ് ഷെ​ഡി​ൽ കി​ട​ന്നു​റ​ങ്ങി​യി​രു​ന്ന ആ​ളാ​ണ് അ​ബ്ദു​ൾ സ​ലാം. പി​ടി​ച്ചു​പ​റി​ക്കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട​യാ​ളാ​ണ് ഇ​യാ​ളെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Read Also : മൈഗ്രേയ്ൻ കുറയ്ക്കാൻ ചില എളുപ്പ വഴികൾ ഇതാ..

കാ​ലി​നു മാ​ര​ക​മാ​യി മു​റി​വേ​റ്റ അ​ബ്ദു​ൾ സ​ലാമിനെ പൊ​ലീ​സാണ് ഓ​ട്ടോ​യി​ൽ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റിയത്. എന്നാൽ, നി​ല ഗു​രു​ത​ര​മാ​യ​തി​നെ​ത്തു​ട​ർ​ന്ന്, മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ഇ​ന്ന​ലെ രാ​വി​ലെ മ​രിക്കുകയായിരുന്നു.

അതേസമയം, ഇ​യാ​ൾ​ക്ക് പ​രി​ക്കേ​റ്റ​ത് എ​വി​ടെ​ നി​ന്നെ​ന്ന് വ്യ​ക്ത​മ​ല്ല. ഇ​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം കൂ​ടു​ത​ൽ തെ​ളി​വു ല​ഭി​ക്കു​മെ​ന്നും മു​റി​വി​ന്‍റെ രീ​തി പ​രി​ശോ​ധി​ക്കു​മെ​ന്നും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ സി​ഐ വി.​സി. വി​ഷ്ണു​കു​മാ​ർ പ​റ​ഞ്ഞു.

ഇ​ടു​ക്കി​യി​ൽ ​നി​ന്നും ഡോ​ഗ് സ്ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ശ​രീ​ഫ​യാ​ണ് അ​ബ്ദു​ൾ സ​ലാ​മി​ന്‍റെ ഭാ​ര്യ. മ​ക്ക​ൾ: മു​ബീ​ന, മി​ഥി​ലാ​ജ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button