ഉപഭോക്താക്കളുടെ സ്വകാര്യത കണക്കിലെടുത്ത് പുതിയ അപ്ഡേറ്റുമായി ട്വിറ്റർ രംഗത്ത്. സർക്കിൾ എന്നാണ് പുതിയ ഫീച്ചറിന് ട്വിറ്റർ പേര് നൽകിയിരിക്കുന്നത്.
നിങ്ങളുടെ ട്വീറ്റ് ആർക്കൊക്കെ കാണാം എന്ന് പരിമിതപ്പെടുത്തുന്നതാണ് പുതിയ ഫീച്ചർ. ഏറ്റവും ചുരുങ്ങിയത് 150 പേർക്കാണ് ട്വീറ്റ് കാണാൻ സാധിക്കുക. ഇതിൽ 150 പേർ തന്നെ വേണമെന്ന് നിർബന്ധവുമില്ല. ഇൻസ്റ്റഗ്രാമിലെ ക്ലോസ് ഫ്രണ്ട്സ് ഫീച്ചറിന് സമാനമാണ് സർക്കിൾ.
Also Read: കാസർഗോട്ടെ ഷവർമ ഭക്ഷ്യവിഷബാധ: സാമ്പിളുകളിൽ ഇകോളി, കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യവും
ആദ്യഘട്ടത്തിൽ പരിമിതപ്പെടുത്തിയ ഉപഭോക്താക്കൾക്ക് മാത്രമേ സർക്കിൾ ലഭ്യമാവുകയുള്ളൂ. പിന്നീട്, എല്ലാവരിലേക്കും ലഭ്യമാക്കുമെന്നാണ് നിലവിലെ റിപ്പോർട്ട്. നിലവിൽ ട്വിറ്ററിൽ ട്വീറ്റ് എഡിറ്റ് ചെയ്യുവാനുള്ള സംവിധാനമില്ല. അടുത്ത ഘട്ട അപ്ഡേഷൻ എന്ന നിലയിൽ ട്വീറ്റ് എഡിറ്റ് ചെയ്യാനുള്ള സംവിധാനം കൂടി ഉൾപ്പെടുത്തുന്നുമെന്നാണ് സൂചന.
Post Your Comments