PathanamthittaKeralaNattuvarthaLatest NewsNews

നിയന്ത്രണം വിട്ട കാ​ര്‍ വീ​ടി​ന്‍റെ പോ​ര്‍ച്ചി​ല്‍ കി​ട​ന്ന കാ​റി​നു മു​ക​ളി​ലേ​ക്കു മ​റി​ഞ്ഞ്​ അപകടം : അഞ്ചുപേർക്ക് പരിക്ക്

മ​ന്ദ​മ​രു​തി-​വെ​ച്ചൂ​ച്ചി​റ റോ​ഡി​ല്‍ ആ​ന​മാ​ട​ത്തി​ന് സ​മീ​പം പു​ത്ത​ന്‍പു​ര​ക്ക​ല്‍ മോ​ഹ​ന്‍ ജേ​ക്ക​ബി​ന്‍റെ വീ​ടി​ന്‍റെ മു​ക​ളി​ലേ​ക്കാ​ണ് കാ​ര്‍ പ​തി​ച്ച​ത്

റാ​ന്നി: നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട കാ​ര്‍ വീ​ടി​ന്‍റെ പോ​ര്‍ച്ചി​ല്‍ കി​ട​ന്ന കാ​റി​നു മു​ക​ളി​ലേ​ക്കു മ​റി​ഞ്ഞുണ്ടായ അപകടത്തിൽ അ​ഞ്ചു​പേ​ര്‍ക്ക്​ പ​രി​ക്ക്. മ​ന്ദ​മ​രു​തി-​വെ​ച്ചൂ​ച്ചി​റ റോ​ഡി​ല്‍ ആ​ന​മാ​ട​ത്തി​ന് സ​മീ​പം പു​ത്ത​ന്‍പു​ര​ക്ക​ല്‍ മോ​ഹ​ന്‍ ജേ​ക്ക​ബി​ന്‍റെ വീ​ടി​ന്‍റെ മു​ക​ളി​ലേ​ക്കാ​ണ് കാ​ര്‍ പ​തി​ച്ച​ത്. മ​ണ്ണ​ടി​ശാ​ല മേ​രി​കോ​ട്ടേ​ജ് ലീ​ലാ​മ്മ ഡി​ക്രൂ​സ്, മ​ക​ന്‍ ബി​ബി​ന്‍ ഡി​ക്രൂ​സ്, ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ​യും ര​ണ്ടു മ​ക്ക​ളു​മാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി 7.40നാ​ണ്​ സം​ഭ​വം. ഇ​രു​പ​തടി താ​ഴ്ച​യി​ലേ​ക്കാ​ണ് കാ​ര്‍ മ​റി​ഞ്ഞ​ത്. കാ​റി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്നു മാ​സ​മാ​യ കു​ട്ടി​യെ പ​രി​ക്കേ​റ്റ​തി​നെ തു​ട​ര്‍​ന്ന്,​ ഇ​രു​പ​ത്താ​റാം മൈ​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Read Also : ചെരുപ്പ് വാങ്ങാൻ കയറിയ എന്റെ അടുത്തേക്ക് കടയിലെ ചേച്ചി പരന്ന പാത്രത്തിൽ നിറയെ കഞ്ഞി കൊണ്ടുവന്നു: വൈറൽ കുറിപ്പ്

കാ​റി​ല്‍ നി​ന്ന്​ തെ​റി​ച്ചു​ വീ​ണ കു​ട്ടി​യെ പോ​ര്‍ച്ചി​ല്‍ നി​ന്നു​മാ​ണ് എ​ടു​ത്ത​ത്. അപകടത്തിൽ ര​ണ്ടു കാ​റും പൂർണമായും ത​ക​ര്‍ന്നു. റാ​ന്നി​യി​ല്‍ നി​ന്ന്​ വെ​ച്ചൂ​ച്ചി​റ​ക്ക് ക​യ​റ്റം ക​യ​റി വ​രു​ക​യാ​യി​രു​ന്ന കാ​ര്‍ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് കാ​റി​നും വീ​ടി​നും മു​ക​ളി​ലേ​ക്ക്​ പതിക്കുക​യാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button