
ലക്‌നൗ : ഏക മകളെ ന്യൂനപക്ഷ സമുദായത്തിലെ യുവാവ് ലൗ ജിഹാദിന് ഇരയാക്കുന്നുവെന്ന ആരോപണവുമായി ഐഎഎസ് ഉദ്യോഗസ്ഥന്‍. യുവാവ് തന്റെ മകളെ വഞ്ചിച്ച് വിവാഹം കഴിച്ചുവെന്നാരോപിച്ച്, കേന്ദ്രസര്‍ക്കാരില്‍ സെക്രട്ടറിയായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥന്‍ കോട്വാലിയില്‍ പരാതി നല്‍കി.
‘2016 ല്‍ യുക്രെയ്‌നില്‍ നിന്ന് എംബിബിഎസ് കഴിഞ്ഞ് മകള്‍ മടങ്ങിയെത്തി ഇന്റേണ്‍ഷിപ്പ് ചെയ്തു. ഇതിനിടെ, അബ്ദുള്‍ റഹ്‌മാന്‍ എന്ന യുവാവ് മകളെ വിവാഹം കഴിക്കുകയും, ഏതാനും മാസങ്ങള്‍ക്ക് ശേഷം മകളെ ഉപേക്ഷിക്കുകയും ചെയ്തു. ഇതോടെ, മകളെ വീട്ടിലേയ്ക്ക് കൂട്ടികൊണ്ടുവന്നു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം, മകള്‍ നോയിഡയിലെ ആശുപത്രിയിലേക്ക് ഇന്റേണ്‍ഷിപ്പിനായി പോയെങ്കിലും അവിടെ ചെന്നിട്ടില്ലെന്ന് ഫോണ്‍കോള്‍ ലഭിച്ചു’, ഐഎഎസ് ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടി.
അബ്ദുള്‍ റഹ്‌മാന്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുള്ളയാളാണെന്ന് മാതാപിതാക്കള്‍ പറയുന്നു.
Post Your Comments