കൊച്ചി: പി.സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പോപ്പുലര്‍ ഫ്രണ്ട്. ജാമ്യം റദ്ദാക്കുന്നതിനായി, പിണറായി സര്‍ക്കാര്‍ അപ്പീല്‍ നല്‍കണമെന്നാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ ആവശ്യം. പി.സി ജോര്‍ജിനെ അറസ്റ്റ് ചെയ്‌തെങ്കിലും ഉടനടി ജാമ്യം നല്‍കിയ നടപടി പ്രതിഷേധാര്‍ഹമാണെന്നും പോപ്പുലര്‍ ഫ്രണ്ട് ചൂണ്ടിക്കാട്ടി.
Read Also:‘ജോർജിന്റെ പരാമര്‍ശം തിരുത്തിയതോടെ പ്രതികരണമില്ല’: എംഎ യുസഫ് അലി
‘ജാമ്യം ലഭിച്ച് പുറത്തുവന്നിട്ടും വര്‍ഗീയ പരാമര്‍ശം പിന്‍വലിക്കാന്‍ പി.സി തയ്യാറായിട്ടില്ല. പകരം, സര്‍ക്കാരിനെയും നിയമ സംവിധാനങ്ങളെയും പരിഹസിക്കുകയാണ് ചെയ്തത്.
പി.സി ജോര്‍ജിന്റെ ജാമ്യഹര്‍ജിയെ സര്‍ക്കാര്‍ അഭിഭാഷകന്‍ എതിര്‍ക്കാതിരുന്നത് സംശയാസ്പദമാണ്. ഇടതു യുവജന സംഘടനകള്‍ ആര്‍ജ്ജവമുണ്ടെങ്കില്‍ പി.സി ജോര്‍ജിനെ തുറങ്കിലടയ്ക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണം. മാത്രമല്ല അനന്തപുരി ഹിന്ദുമഹാ സമ്മേളനം നടത്തിയ സംഘാടകര്‍ക്കെതിരെ കേസെടുക്കണം’, പോപ്പുലര്‍ ഫ്രണ്ട് ചൂണ്ടിക്കാട്ടി
Post Your Comments