ബെല്‍ജിയം: മതനിയമങ്ങള്‍ അനുസരിക്കാതെ പരിഷ്‌ക്കാരിയായി ജീവിച്ചതിന് യുവതിയെ സഹോദരന്‍ കൊലപ്പെടുത്തി. ബെല്‍ജിയത്തില്‍ 2021 ജനുവരി 3നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അഹ്ലം എന്ന ഇരുപത്തിയേഴുകാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിനു ശേഷം, സഹോദരന്‍ ഗെര്‍ജസ് യൂനാന്‍ സിറിയയിലേയ്ക്ക് കടന്നിരുന്നു. ഇവിടെ നിന്നാണ് കഴിഞ്ഞ ദിവസം ഇയാളെ പിടികൂടിയത്.
അഹ്ലം യൂനാന്റെ മൃതദേഹം ലീജിലെ റൂഡിലാ കത്തീഡ്രലിനടുത്തുള്ള അപ്പാര്‍ട്ട്‌മെന്റിലാണ് കണ്ടെത്തിയത്. യുവതിയുടെ കൈകള്‍ വിലങ്ങുവെച്ച നിലയിലായിരുന്നു.തലയില്‍ വെടിയേറ്റായിരുന്നു യുവതി കൊല്ലപ്പെട്ടത്. യുവതി കൊല്ലപ്പെട്ടതിന് ശേഷം സഹോദരന്‍ ഒളിവില്‍ പോയതോടെയാണ് പോലീസിന് സംശയം ഉടലെടുത്തത്.
Read Also:രാവിലെ മുതൽ വൈകിട്ട് വരെ കുട്ടികളുമായി ആക്രി സാധനങ്ങൾ ശേഖരിക്കൽ, രാത്രി മോഷണം: നാടോടി സംഘം പിടിയിൽ
ഇതോടെ, അഹ്ലമിന്റെ കുടുംബത്തിന്റെ തീവ്രമായ മതവിശ്വാസത്തെ കുറിച്ചും, സഹോദരന്മാരില്‍ ഒരാളായ ഗെര്‍ഗെസ് യൂനനെ കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. സ്വന്തം അഭിരുചിക്കനുസരിച്ച് യൂറോപ്യന്‍ ജീവിതശൈലി സ്വീകരിച്ചതാണ് സഹോദരിയെ കൊലപ്പെടുത്താന്‍ കാരണമായതെന്നും, അള്ളാഹു പറഞ്ഞിട്ടാണ് കൃത്യം ചെയ്തതെന്നുമാണ് ഗെര്‍ഗെസ് പോലീസിനോട് പറഞ്ഞത്.
Post Your Comments