ErnakulamKeralaNattuvarthaLatest NewsNews

രാവിലെ മുതൽ വൈകിട്ട് വരെ കുട്ടികളുമായി ആക്രി സാധനങ്ങൾ ശേഖരിക്കൽ, രാത്രി മോഷണം: നാടോടി സംഘം പിടിയിൽ

കൊച്ചി: ആക്രി പെറുക്കലിന്റെ മറവിൽ അടച്ചിട്ട വീടുകളിൽനിന്ന് പണവും വസ്തുക്കളും മോഷ്ടിക്കുന്ന നാടോടി സംഘം പിടിയിൽ. എറണാകുളം ലക്ഷ്മി ആശുപത്രിക്ക് സമീപമുള്ള വീട്ടിൽ നിന്നും 20 പവൻ സ്വർണവും 3,25,000 രൂപയും അമേരിക്കൻ ഡോളറും ഗോൾഡൻ റോളക്സ് വാച്ചുമടക്കം 25 ലക്ഷം രൂപ വരുന്ന വസ്തുക്കളാണ് പ്രതികൾ മോഷ്ടിച്ചത്.

കോഴിക്കോട്, തിരുവോട് കോട്ടൂർ ലക്ഷം വീട്ടിൽ വിഷ്ണുവിന്റെ ഭാര്യ അമരാവതി (20), വയനാട് ബത്തേരി കേണിച്ചിറ പൂതാടി കരയിൽ എകെജി റോഡിൽ മണിക്കുന്ന് വീട്ടിൽ, മാരിമുത്തുവിന്റെ ഭാര്യ ദേവി (22), മുത്തപ്പന്റെ കസ്തൂരി (22), കേശവന്റെ ഭാര്യ ദേവി (21) എന്നിവരാണ് പിടിയിലായത്.

പോസ്റ്റ് ഒന്ന് എഡിറ്റ് ചെയ്യുന്നു, റംസാന്‍ മാസത്തില്‍ ചീത്ത വിളിച്ചവര്‍ക്കായി മാത്രം,നടുവിരല്‍ ഉയര്‍ത്തിക്കാട്ടി മറുപടി
രാവിലെ മുതൽ വൈകിട്ട് വരെ കുട്ടികളുമായി ആക്രി പെറുക്കാൻ എന്ന വ്യാജേന കറങ്ങി നടന്ന് ആളില്ലാത്ത വീടുകൾ നോക്കി വെച്ച് മോഷണം നടത്തുകയാണ് ഇവർ ചെയ്യുന്നതെന്ന് പോലീസ് പറഞ്ഞു. ചില വീടുകളിൽ രാത്രി സമയങ്ങളിൽ ഇവരോടൊപ്പമുള്ള പുരുഷന്മാരാണ് മോഷണത്തിന് കയറുന്നത്.

സിസിടിവി ക്യാമറ ഉൾപ്പെടെ സുരക്ഷാ സജ്ജീകരണങ്ങൾ ഉള്ള വീടുകളെ ഒഴിവാക്കിയാണ് സംഘം മോഷണം നടത്തുന്നത്. പൂട്ടിക്കിടക്കുന്ന വീടാണെന്ന് മനസ്സിലാക്കാൻ അടയാളം നൽകും. തുടർന്ന് രാത്രി മോഷണം നടത്തുകയാണ് പതിവ്. സെൻട്രൽ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വിജയശങ്കറിന്റെ നേതൃത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

shortlink

Post Your Comments


Back to top button