മുംബൈ: പ്രണയവിവാഹിതയായ അനുജത്തിയെ സഹോദരന് കുടുംബത്തിന് നാണക്കേട് വരുത്തിവെച്ചതിന്റെ ദേഷ്യത്തില്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കി ആത്മഹത്യയെന്ന് വരുത്തി തീര്‍ത്തു. തുടര്‍ന്ന് ഇയാളുടെ മൊഴിയുടെ വെെരുദ്ധ്യത്തെ തുടര്‍ന്ന് വിശദമായ ചോദ്യം ചെയ്യലില്‍ കൊലപ്പെടുത്തിയതായി സമ്മതിച്ചു. സംഭവത്തില്‍ സഹോദരന് റോഷന് സോനാവാനയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ സഹോദരി പ്രിയങ്ക(19)യാണ് കൊല്ലപ്പെട്ടത്.
മഹാരാഷ്ട്രയിലെ ദിയോല താലൂക്കിലെ ദിവാദ് ഗ്രാമത്തിലാണ് സംഭവം. പ്രിയങ്കയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കാന്‍ സാരി ഉപയോഗിച്ച് വീടിന്റെ മച്ചില്‍ കെട്ടിതൂക്കുകയായിരുന്നുവെന്നാണ് റോഷന് പോലീസിന് മൊഴി നല്‍കിയത്.ആറ് മാസങ്ങള്‍ക്ക് മുന്‍പാണ് പ്രിയങ്കയും നാസിക്കിലെ കല്‍വാന്‍ സ്വദേശിയായ അമോല്‍ അഹറും വിവാഹിതരായത്.
Post Your Comments