
പാല : കോട്ടയം പാല ലിസ്യൂ കാര്‍മലെറ്റ് കോണ്‍വെന്റിലെ സിസറ്റര്‍ അമലയെ കൊലപ്പെടുത്തിയ കേസില്‍ കോടതി ഇന്ന് വിധി പറയും. പാല ജ്യൂഡീഷല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്. 2015 സെപ്തംബര്‍ 17 നാണ് കേസിനാസ്പദമായ സംഭവം.
കാസര്‍കോട് സ്വദേശിയായ സതീഷ് ബാബുവാണ് കേസിലെ പ്രതി. നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ് ഇദ്ദേഹം. മോഷണ ശ്രമത്തിനിടെ ഇയാള്‍ സിസ്റ്റര്‍ അമലയെ തലക്കടിച്ച് കൊലപ്പെടുത്തിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 69 കാരിയായ സിസ്റ്റര്‍ അമലയെ മണ്‍വെട്ടി കൊണ്ട് തലക്കടിച്ചാണ് സതീഷ് കൊലപ്പെടുത്തിയത്.
പ്രതിയെ 5 ദിവസത്തിന് ശേഷം ഹരിദ്വാറില്‍ വെച്ച് പൊലീസ് പിടികൂടുകയായിരുന്നു. പൈക മഠത്തിലെ വയോധികയായ സിസ്റ്റര്‍ ജോസ് മരിയയെ കൊലപ്പെടുത്തിയതും താനാണെന്ന് സതീഷ് ബാബു ചോദ്യം ചെയ്യലിനിടെ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു.
Post Your Comments