മോസ്‌കോ: 22 കാരി സഹോദരിയെ കൊലപ്പെടുത്തിയ സംഭവം , യുവതിയ്ക്ക് 13 വര്‍ഷം തടവിന് ശിക്ഷിച്ചു. റഷ്യയിലെ സെന്റ് പീറ്റേഴ്സ് ബര്‍ഗിലാണ് സംഭവം. എലിസവേത ഡബ്രോവിന (22) ആണ് മോഡലായ സഹോദരി സ്റ്റെഫാനിയയെ (17) അതി ക്രൂരമായ രീതിയില്‍ കൊലപ്പെടുത്തിയത്. 189 തവണയാണ് എലിസവേത സഹോദരിയുടെ ശരീരം കുത്തിക്കീറിയത്. വലതുവശത്തെ ചെവി മുറിച്ചെടുക്കുകയും കണ്ണുകള്‍ ചൂഴ്ന്നെടുക്കുകയും ചെയ്തു.രക്തം വാര്‍ന്ന് പോയാണ് സ്റ്റെഫാനിയ മരിച്ചത്.
Read Also : അങ്കൻവാഡി ജീവനക്കാരിയുടെ കൊലപാതകം; സയനൈഡ് മോഹന് ശിക്ഷ 24 ന്
സെന്റ് പീറ്റേഴ്സ് ബര്‍ഗിലെ കോടതിയാണ് എലിസവേതയ്ക്ക് ശിക്ഷവിധിച്ചത്. 2016ലാണ് കേസിനാസ്പദമായ സംഭവം.
സ്റ്റെഫാനിയയെ കാമുകന്റെ വീട്ടിലാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത് . ഇയാള്‍ പുറത്തുപോയ സമയത്തായിരുന്നു 22 കാരി സഹോദരി അതിക്രൂരമായി കൊലപ്പെടുത്തിയത്. എന്നാല്‍ സ്‌റ്റെഫാനിയയ്ക്കായി വൈന്‍ വാങ്ങി തിരിച്ചെത്തിയപ്പോള്‍ കാമുകന്‍ അലക്സി കണ്ടത് നഗ്‌നയായി രക്തത്തില്‍ കുളിച്ച് കിടക്കുന്ന സ്റ്റെഫാനിയയെ ആണ്.
പോലീസ് നടത്തിയ അന്വേഷണത്തില്‍ എലിസവേതയാണ് കൊലപാതകയിയെന്ന് കണ്ടെത്തുകയായിരുന്നു. സഹോദരിയുടെ സൗന്ദര്യത്തില്‍ തോന്നിയ അസൂയയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. ഇത് അംഗീകരിച്ചാണ്‌കോടതി എലിസവേതയെ 13 വര്‍ഷം തടവിന് ശിക്ഷിച്ചത്.
Post Your Comments