Latest NewsNewsIndia

ഭാര്യയെ കൊലപ്പെടുത്തിയതിന് ഭർത്താവ് ജയിലിൽ: ‘മരിച്ച’ ഭാര്യ കാമുകനൊപ്പം പുറത്ത് സുഖവാസം

മോത്തിഹാരി: ബിഹാറിലെ മോത്തിഹാരി ജില്ലയിൽ ഭാര്യയെ കൊലപ്പെടുത്തിയെന്ന കേസില്‍ ഭര്‍ത്താവ് ജയിലില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ മരിച്ച ഭാര്യയെ കാമുകനൊപ്പം കണ്ടെത്തി. ത്രികോണ പ്രണയത്തിന്റെ ഇരയാണ് ഭർത്താവായ യുവാവെന്ന് പോലീസ്. യുവതിയെ ഭര്‍ത്താവായ ദിനേശ് റാം സ്ത്രീധന പീഡനം നടത്തി കൊലപ്പെടുത്തിയെന്ന് ആരോപിച്ച് വീട്ടുകാര്‍ നല്‍കിയ പരാതിയിൽ പോലീസ് ഇയാളെ അറസ്റ്റ് ചെയ്‌തിരുന്നു. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ:

Also Read:വിജയ് ബാബുവിനോട് അമ്മയ്ക്ക് മൃദു സമീപനം: മാല പാർവതിക്ക് പിന്നാലെ ശ്വേത മേനോനും കുക്കു പരമേശ്വരനും രാജിവെച്ചു

ശാന്തി ദേവി എന്ന യുവതി 2016 ജൂൺ 14 ന് ലക്ഷ്മിപൂർ നിവാസിയായ ദിനേശ് റാമിനെ വിവാഹം കഴിച്ചു. വിവാഹം കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷം, ഏപ്രിൽ 19 ന് ശാന്തി ഭർത്താവിന്റെ വീട്ടിൽ നിന്ന് ഒളിച്ചോടിയിരുന്നു. യുവതിയെ കാണാതായതോടെ, സ്ത്രീധന പീഡനം ആരോപിച്ച് യുവതിയുടെ ബന്ധുക്കൾ റാമിനെതിരെ കേസ് നൽകി. ഇരയുടെ ബന്ധുക്കളുടെ പരാതിയിൽ പോലീസ് ദിനേശിനെ അറസ്റ്റ് ചെയ്യുകയും കൊലപാതകക്കുറ്റം ചുമത്തി ജയിലിലടക്കുകയും ചെയ്തു.

എന്നാല്‍, കേസില്‍ ദുരൂഹത തോന്നിയ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ ശാന്തിയുടെ മൊബൈല്‍ ലൊക്കേഷന്‍ കണ്ടെത്താന്‍ ശ്രമം തുടങ്ങി. യുവതിയുടെ കുടുംബം അറിയാതെയായിരുന്നു പോലീസിന്റെ അന്വേഷണം. മരിച്ച യുവതിയെ പഞ്ചാബിലെ ജലന്ധര്‍ ജില്ലയില്‍ കാമുകനൊപ്പം താമസിക്കുകയാണെന്ന് പോലീസ് കണ്ടെത്തി. യുവതിയെ മോത്തിഹാരിയിലേക്ക് പോലീസ് തിരികെ എത്തിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button