Latest NewsNewsIndiaTechnology

ക്വിക്ക് റിയാക്ഷൻസ്: പുതിയ അപ്ഡേഷനുമായി വാട്സ്ആപ്പ്

ഇൻസ്റ്റഗ്രാം, മെസഞ്ചർ എന്നീ പ്ലാറ്റ്ഫോമുകളിലാണ് നിലവിൽ സ്റ്റാറ്റസുകൾക്ക് ഇമോജി പ്രതികരണം നടത്താനുള്ള ഫീച്ചർ ഉള്ളത്

വാട്സ്ആപ്പ് സ്റ്റാറ്റസുകൾക്ക് ഇമോജി പ്രതികരണം നടത്താവുന്ന ക്വിക്ക് റിയാക്ഷൻസ് ഫീച്ചറുമായി വാട്സ്ആപ്പ് രംഗത്ത്. വാട്സ്ആപ്പ് ബീറ്റാ ഇൻഫോ റിപ്പോർട്ട് അനുസരിച്ച്, ഭാവിയിലെ അപ്ഡേറ്റിൽ വാട്സ്ആപ്പ് സ്റ്റാറ്റസിനോട് പെട്ടെന്നുള്ള പ്രതികരണങ്ങൾ നടത്താനുള്ള ഫീച്ചർ വാട്സ്ആപ്പിൽ ലഭ്യമാകും.

Also Read: മുട്ട് തേയ്മാനം അലട്ടുന്നുണ്ടോ? എങ്കിൽ കഴിക്കാം ഈ ഭക്ഷണങ്ങൾ

ഇൻസ്റ്റഗ്രാം, മെസഞ്ചർ എന്നീ പ്ലാറ്റ്ഫോമുകളിലാണ് നിലവിൽ സ്റ്റാറ്റസുകൾക്ക് ഇമോജി പ്രതികരണം നടത്താനുള്ള ഫീച്ചർ ഉള്ളത്. ഈ ഫീച്ചർ വാട്സ്ആപ്പിൽ വരുന്നതോടെ പ്രതികരണങ്ങളായി 8 ഇമോജികൾ ഉൾക്കൊള്ളിക്കുമെന്നാണ് റിപ്പോർട്ട്.

വാട്സ്ആപ്പ് ഇപ്പോൾ മറ്റ് ചില പ്രധാന പ്രത്യേകതകൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നുവെന്നാണ് വാട്സ്ആപ്പ് ബീറ്റാ ഇൻഫോ റിപ്പോർട്ട് പറയുന്നത്. പുതുതായി വന്ന ഫീച്ചറിൽ വോയിസ് കോളിൽ 32 പേരെ പങ്കെടുപ്പിക്കാൻ കഴിയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button