ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങൾ അടങ്ങിയ ഗ്രീൻ ടീ ശരീരത്തിലെ കാർട്ടിലേജിന്റ നാശം തടയുന്നു. ഇത് മുട്ടുതേയ്മാനം കുറയാൻ സഹായിക്കുന്നു. കൂടാതെ, ഗ്രീൻ ടീ കുടിക്കുന്നത് വഴി ശരീരഭാരം നിയന്ത്രിക്കാം.
അടുത്തതാണ് ബ്ലൂബെറി. ബ്ലൂബെറിയിൽ അടങ്ങിയ ആൻറി ഓക്സൈഡുകൾ ഇൻഫ്ളമേഷൻ കുറയ്ക്കാൻ സഹായിക്കുന്നു. തന്മാത്രകൾ, ഫ്രീ റാഡിക്കലുകൾ ഇവയിൽനിന്നെല്ലാം സംരക്ഷണം നൽകുകയും ചെയ്യുന്നു.
മത്സ്യം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതു വഴി ഒമേഗാ ത്രീ ഫാറ്റി ആസിഡ് ശരീരത്തിന് ലഭിക്കുകയും ഇതുവഴി സന്ധിവേദന കുറയ്ക്കുന്നു.
പോഷകഗുണങ്ങൾ ഏറെയുള്ള പീനട്ട് ബട്ടറിൽ അടങ്ങിയ വൈറ്റമിൻ ബി 3 ഓസ്റ്റിയോ ആർത്രൈറ്റിസ് കുറയ്ക്കാൻ സഹായിക്കും.
Post Your Comments