KeralaCinemaMollywoodLatest NewsNewsEntertainment

വിജയ് ബാബു ഒരു സൈക്കോ ആണെന്ന് സാന്ദ്ര തോമസ്

ഫ്രൈഡേ ഫിലിം ഹൗസ് മലയാളികൾക്ക് സുപരിചിതമായത് സാന്ദ്ര തോമസ് – വിജയ് ബാബു കൂട്ടുകെട്ടിലാണ്. ഇരുവരും നിരവധി ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയിരുന്നു. പിന്നീട് ഇരുവരും തമ്മിൽ തെറ്റിപ്പിരിയുകയായിരുന്നു. സാന്ദ്ര തോമസ് ഇപ്പോൾ നിർമ്മാണ മേഖലയിൽ അത്ര സജീവമല്ല. സാമ്പത്തിക കാര്യങ്ങളിൽ ഉണ്ടായിട്ടുള്ള വാക്കുതർക്കം കാരണമാണ് ഇരുവരും വേർപിരിഞ്ഞത്. കുറച്ച് നാളുകൾക്ക് ശേഷം, വിജയ് ബാബുവിനെതിരെ സാന്ദ്ര തോമസ് ഒരു പരാതി നൽകിയത് ശ്രദ്ധേയമായി. തന്നെ ആക്രമിക്കാൻ ശ്രമിച്ചുവെന്നായിരുന്നു പരാതി. എന്നാൽ, ഈ കേസിലെ സാക്ഷി വിജയ് ബാബുവിന് അനുകൂലമായി തിരിയുകയായിരുന്നു. ഇപ്പോൾ, വിജയ് ബാബുവിനെതിരെയുള്ള ബലാത്സംഗ കേസിന്റെ പശ്ചാത്തലത്തിൽ സാന്ദ്ര തോമസിന്റെ ഈ പരാതി വീണ്ടും ചർച്ചയാകുന്നു.

Also Read:ആറു മാസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ച നാല്പതുകാരനെ വെടിവച്ചു വീഴ്ത്തി ഡൽഹി പോലീസ്

കേസുമായി ബന്ധപ്പെട്ട് വിജയ് ബാബു സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്. ഒരു വിഭാഗം ആളുകൾ വിജയ്‌ക്കൊപ്പമാണ്. നടിയെ മോശക്കാരിയാക്കി ചിത്രീകരിക്കാനാണ് ഇവരുടെ ശ്രമം. ഇപ്പോഴിതാ, വിജയ് ബാബുവിനെ കുറിച്ച് രണ്ട് വാക്ക് പറയാമോ എന്ന ഒരു കമൻ്റിന് സാന്ദ്ര തോമസിന്റേതെന്ന രീതിയിൽ പ്രചരിക്കുന്ന മറുപടിയാണ് ശ്രദ്ധിക്കപ്പെടുന്നത്. രണ്ടു വാക്ക് ആവശ്യമില്ലെന്നാണ് താരം നൽകുന്ന മറുപടി. ഒരു വാക്കിൽ തന്നെ മറുപടി നൽകാം എന്ന് സാന്ദ്ര തോമസ് എന്ന ഐഡിയിൽ നിന്നും കമന്റ് ചെയ്യുന്നുണ്ട്. താരം ഒറ്റവാക്കിൽ വിജയ് ബാബുവിനെ വിശേഷിപ്പിച്ചത് സൈക്കോ എന്നാണ്. സംഭവത്തിന്റെ സ്‌ക്രീൻ ഷോട്ടുകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്.

ഇതിൽ ചിലരുടെ കമന്റുകൾ താരം ലൈക്ക് ചെയ്തിട്ടുമുണ്ട്. ‘ഞാൻ ആ വാർത്ത കണ്ടപ്പോൾ സാന്ദ്രയെ ഓർത്തു, കാലം കണക്ക് ചോദിക്കാതെ കടന്നുപോകില്ല സാന്ദ്ര. സാന്ദ്ര അയാൾക്ക് മാപ്പ് കൊടുത്തു, അത് താങ്കളുടെ വലിയ മനസ്. പക്ഷെ, കർമ്മ എന്ന് ഒന്നുണ്ടല്ലോ’, എന്നൊരാൾ കുറിച്ച കമന്റ് സാന്ദ്ര ലൈക്കും ചെയ്തിട്ടുണ്ട്. ‘വിജയ് ബാബുവിന്റെ ന്യൂസ് കണ്ടിരുന്നോ? അദ്ദേഹവുമായി ഒരു ബിസിനസ്സും വേണ്ട’ എന്നും ഒരാൾ കമന്റ് ചെയ്തിട്ടുണ്ട്. ഇതും സാന്ദ്ര തോമസ് ലൈക്ക് ചെയ്തിട്ടുണ്ട്. സംഭവത്തിന്റെ സ്‌ക്രീൻ ഷോട്ടുകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. അതേസമയം, ഇത് സാന്ദ്രയുടെ ഒറിജിനൽ ഐഡി ആണോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

അതേസമയം, സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു നടിയാണ് വിജയ് ബാബു തന്നെ ബലാത്സംഗം ചെയ്തു എന്ന് കേസ് നൽകിയത്. പിന്നാലെ, പരാതിക്കാരിയെ അപമാനിച്ച്, ഇവരുടെ പേര് വെളിപ്പെടുത്തി കൊണ്ട് വിജയ് ബാബു രംഗത്തെത്തിയിരുന്നു. വിജയ് ബാബു നിലവിൽ വിദേശത്താണുള്ളത്. ഇയാളെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button