കൊല്ലങ്കോട്: ചുള്ളിയാർ പാലത്തിൽ ഉപേക്ഷിക്കുന്നതിനിടെ ഇറച്ചിമാലിന്യവുമായി വാഹനം പിടികൂടി. കൊല്ലങ്കോട് പൊലീസാണ് വാഹനം കസ്റ്റഡിയിലെടുത്തത്.
സംഭവം മുതലമട പഞ്ചായത്ത് വൈസ് പ്രസിഡന്റ് അലൈ രാജിന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി. ഉടൻ പൊലീസ്, ആരോഗ്യ വകുപ്പ് അധികൃതർ സ്ഥലത്തെത്തി നടപടിയെടുത്തു.
തിരുനൽവേലി രജിസ്ട്രേഷനുള്ള ഗുഡ്സ് ഓട്ടോയിൽ, തമിഴ്നാട്ടിൽ നിന്നും ഇറച്ചിയുമായി തൃശൂരിലെത്തി പഴകിയ ഇറച്ചിയുമായി തരികെ പോകുമ്പോഴാണ് ഇവ പാലത്തിന് സമീപം ഉപേക്ഷിക്കുന്നത് കണ്ടതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബേബി സുധ പറഞ്ഞു. മംഗലം-ഗോവിന്ദാപുരം അന്തർ സംസ്ഥാന റോഡരികിൽ മാലിന്യം തള്ളുന്നവർക്കെതിരെ നടപടി ശക്തമാക്കുമെന്ന് പ്രസിഡന്റ് ബേബി സുധ വ്യക്തമാക്കി.
Post Your Comments