Latest NewsKeralaNews

പൂച്ച കടിച്ചതായും സിംഹവാലന്‍ ആയും പലര്‍ക്കും തോന്നിയ എന്റെ താടി വടിച്ച് കളഞ്ഞു:ഇനിയുള്ളത് രണ്ടു കൊമ്പാണ്

സുരേഷ് ഗോപിയുടെ വാക്കുകളും 'പുതിയ മുഖവും' വൈറല്‍

തിരുവനന്തപുരം: സുരേഷ് ഗോപിയുടെ താടിയെ കുറിച്ചുള്ള യുവാവിന്റെ കമന്റും, തുടര്‍ന്ന് അതിനുള്ള ഗോകുല്‍ സുരേഷിന്റെ മറുപടിയുമാണ് കഴിഞ്ഞ ദിവസം മുതല്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. തന്റെ താടിയെ കുറിച്ചുള്ള ട്രോളിന് രസകരമായ മറുപടിയുമായി സുരേഷ് ഗോപിയും രംഗത്ത് എത്തി.

‘പൂച്ച കടിച്ചതായും പാപ്പാഞ്ഞി ആയും സിംഹവാലന്‍ ആയും പലര്‍ക്കും തോന്നിയ തന്റെ താടി നിങ്ങളുടെ ആവശ്യത്തിലേക്കുള്ള തന്റെ ചുമതല കഴിഞ്ഞതുകൊണ്ട് വടിച്ച് കളഞ്ഞിട്ടുണ്ട്’, എന്നായിരുന്നു താരം കുറിച്ചത്. രാജ്യസഭാ അംഗമായി ആറ് വര്‍ഷം പൂര്‍ത്തിയാക്കിയത് അറിയിച്ചുകൊണ്ടുള്ള കുറിപ്പിലാണ് താരം താടി പരാമര്‍ശത്തിന് മറുപടി നല്‍കിയത്.

‘രാജ്യസഭാ എംപി എന്ന നിലയില്‍ ആറുവര്‍ഷത്തെ കാലയളവില്‍ ലഭിച്ച എല്ലാ പിന്തുണയ്ക്കും നന്ദി അറിയിക്കുന്നു. നിരന്തരമായ പ്രോത്സാഹനം കൊണ്ട് കൂടുതല്‍ ശക്തി പ്രാപിച്ചു, എന്റെ വീക്ഷണങ്ങള്‍ക്ക് പുരോഗതി കൈവരിച്ചു. പൂച്ച കടിച്ചതായും പാപ്പാഞ്ഞി ആയും സിംഹവാലന്‍ ആയും പലര്‍ക്കും തോന്നിയ എന്റെ താടി നിങ്ങളുടെ ആവശ്യത്തിലേക്കുള്ള എന്റെ ചുമതല കഴിഞ്ഞതുകൊണ്ട് വടിച്ച് കളഞ്ഞിട്ടുണ്ട്.. ഇനി ഉള്ളത് നല്ല രണ്ടു കൊമ്പാണ്… ഒറ്റക്കൊമ്പന്റെ കൊമ്പ്’, എന്നായിരുന്നു സുരേഷ് ഗോപിയുടെ കുറിപ്പ്.

കഴിഞ്ഞ ദിവസം സുരേഷ് ഗോപിയെ പരിഹസിച്ചു കൊണ്ട് വന്ന ട്രോളിന് മകന്‍ ഗോകുല്‍ സുരേഷ് നല്‍കിയ മറുപടി സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. ഒരുഭാഗത്ത് സുരേഷ് ഗോപിയുടെ പുതിയ ലുക്കിലെ ചിത്രവും മറുഭാഗത്ത് സിംഹവാലന്‍ കുരങ്ങിന്റെ മുഖവും ചേര്‍ത്തുവച്ച് ഈ ചിത്രത്തിന് രണ്ട് വ്യത്യാസങ്ങളുണ്ട് കണ്ടുപിടിക്കാമോ? എന്ന കുറിപ്പും നല്‍കിയായിരുന്നു ഒരാളുടെ കമന്റ് പോസ്റ്റ്. ഇതിന് മറുപടിയായി ഗോകുല്‍ പറഞ്ഞതിങ്ങനെ. ‘രണ്ട് വ്യത്യാസമുണ്ട്. ലെഫ്റ്റില്‍ നിന്റെ തന്തയും റൈറ്റില്‍ എന്റെ തന്തയും’. ഗോകുലിന്റെ മറുപടി സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ നിരവധിപേര്‍ ഗോകുലിന് പിന്തുണയറിയിച്ചെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button